കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കടൽക്ഷോഭം ശക്തം; 7 പേരെ കാണാതായി, മഴ ശക്തം, പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം ശക്തം. തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. വിഴിഞ്ഞത്തുനിന്ന് കടലില്‍പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്.

<strong>ശിവരാജ് സിംഗ് ചൗഹാന്റെ ദത്ത് പുത്രി മരിച്ച നിലയില്‍! മരണ കാരണം പോസ്‌ററ് മോര്‍ട്ടം റിപ്പോർട്ടിന് ശേഷം</strong>ശിവരാജ് സിംഗ് ചൗഹാന്റെ ദത്ത് പുത്രി മരിച്ച നിലയില്‍! മരണ കാരണം പോസ്‌ററ് മോര്‍ട്ടം റിപ്പോർട്ടിന് ശേഷം

കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവര്‍ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവര്‍ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്.

Fishermen

നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം തകര്‍ന്നാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായത്. വള്ളം തകര്‍ന്ന നിലയില്‍ ശക്തികുളങ്ങരയ്ക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

നച്ചിലാറ്റില്‍ വെള്ളം പൊങ്ങി പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് ഉയർന്നാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ ഇന്നുതന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

English summary
Strong sea erosion in kerala; Seven fishermen go missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X