കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറില്‍ 45-55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം.

കേരള തീരത്ത് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുവാനും അറിയിച്ചു.

wind

06-09-2020 മുതല്‍ 10-09-2020 വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

06-09-2020 മുതല്‍ 08-09-2020 വരെ തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 60 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

06-09-2020 മുതല്‍ 08-09-2020 വരെ : കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളില്‍ മേല്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

06-09-2020 & 07092020 : കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

10 -09-2020 : ഗള്‍ഫ് ഓഫ് മാന്നാറില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.ഈ ദിവസങ്ങളില്‍ ഇതില്‍ പറഞ്ഞിട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരംപണവും ഭക്ഷണവും ജനത്തിന് നേരിട്ട് നല്‍കണം: തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നിര്‍ദേശങ്ങളുമായി ചിദംബരം

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന; ചൊവ്വാഴ്ച്ച യോഗം ചേരും; ജോസ് വിഭാഗം ഏങ്ങോട്ട്?കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന; ചൊവ്വാഴ്ച്ച യോഗം ചേരും; ജോസ് വിഭാഗം ഏങ്ങോട്ട്?

English summary
Strong winds at 45 to 55 km/hr along the Kerala and lakshadweep coasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X