കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനി 5 വര്‍ഷമായി സ്‌കൂളില്‍ പോകുന്നത് 500 മീറ്ററിലധികം കുത്തനെയുള്ള കയറ്റം കയറി

  • By Desk
Google Oneindia Malayalam News

വടകര: കഴിഞ്ഞ 5വര്‍ഷമായി ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ പോകാന്‍ ഇടുങ്ങിയ വാഹന സൗകര്യമില്ലാത്ത കുത്തനെ കയറ്റമുള്ള വഴിമാത്രം. കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ട്പുറം മച്ചില്‍പറമ്പ് രേഖയുടെ മകള്‍ പൂജയാണ് കഴിഞ്ഞ 5 വര്‍ഷമായി ഈ ദുരിതമനുഭവിക്കുന്നത്.

നിലിവില്‍ കോവിക്കോട് വെള്ളിമാട്കുന്ന് ജെഡിടി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍്ഥിയാണ് പൂജ. 5 വര്‍ഷമായി പൂജ സ്‌കൂലിലേക്ക് പോകാനായും മറ്റാവശ്യങ്ങല്‍ക്കും ഉപോയോഗിക്കുന്നത് കല്ലും മുള്ളും പാമ്പും പഴുതാരകളും നിറഞ്ഞ ഈ ഇടുങ്ങിയ വഴിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്ഥാവ് ഉപേക്ഷിച്ച് പോയ പൂജയുടെ അമ്മ രേഖ ടെക്‌സ്റ്റൈല്‍സ് ഷോപ്പില്‍ ജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ പൂജയെ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷം സ്‌കൂളില്‍ കൊണ്ട് പോകാനും തിരികെ കൊണ്ട് വരാനും ആരെങ്കിലും കൂടെ വേണമെന്നതിനാല്‍ രേഖക്ക് ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയില്ല.

Walk

കേവലം 4 അടി മാത്രം വീതിയുള്ള കുത്തനെയുള്ള വഴിയാണ് ഇവരുടേതടക്കമുള്ള 3 വീടുകള്‍ക്കുള്ളത്. ഇത് തന്നെ മഴക്കാലത്ത് വെള്ളം ഒഴുകി വരുന്ന വഴിയാണ്. സ്‌കൂളില്‍ നിന്നും തിരികെവരുന്ന സമയത്ത് നിരവധി തവണ പൂജ ഈ വഴിയില്‍ വീഴുകയും അപകടം പറ്റുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ റെക്കോര്‍ഡ്‌സ് പ്രകാരം 50 ശതമാനം മാത്രം മാനസികവും ശാരീരികവുമായ വളര്‍ച്ച മാത്രമുള്ള പൂജക്ക് എല്ലാ കാര്യത്തിലും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. ഇടുങ്ങിയ ഈ വഴിയിറക്കി പൂജയെ സ്‌കൂളിലേക്ക് കൊണ്ട് പോകുന്നതും തിരികെ കൊണ്ട് വരുന്നതും അമ്മ രേഖയാണ്.

പല തവണ പഞ്ചായത്തിലും മറ്റ് അധികാരികളിലും ഈ പ്രശ്‌നം അറിയിച്ചെങ്കിലും ഇതുവരെയായും നടപടിയുണ്ടായിട്ടില്ലെന്ന് അമ്മ രേഖ മറുനാടനോട് പറയുന്നു. ഇനിയേതായാലും ഈ ഇടുങ്ങിയ വഴിയില്‍ കൂടി വാഹനം വരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. റോഡിനോട് ചേര്‍ന്ന് സ്ഥലമുള്ളവരെല്ലാം മതില്‍ കെട്ടിയടച്ചിരിക്കുന്നു. എന്നിരുന്നാലും ഈ വഴിയൊന്ന് നടക്കാന്‍ യോഗ്യമായ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ മതി. അതിനായി ഇനി മുട്ടാത്ത വാതിലുകളില്ല.

നിരവധി തവണ മകളുമായി വരുന്ന സമയത്ത് ഈ വഴികളില്‍ വീണും മറ്റും അപകടം പറ്റിയിട്ടുണ്ട്. എന്റെ മകള്‍ മാത്രമല്ല ഈ വഴി ഉപയോഗിക്കുന്ന മുകളിലുള്ള എല്ലാ വീട്ടുകാരുടെയും അവസ്ഥ ഇത് തന്നെയാണ്. അവിടെയെല്ലാമുള്ള പ്രായമാവരടക്കമുള്ളവര്‍ക്ക് താഴെയെത്താന്‍ വളരെയേറെ പ്രയാസമാണ്. രാത്രി കാലങ്ങള്‍ ഉഗ്രവിഷമേറിയ പാമ്പുകളടക്കമുള്ളവ ഈ വഴികളിലുണ്ടാകാറുണ്ട്. തന്റെ മകള്‍ക്ക് അത് പാമ്പാണെന്നും കടിക്കുമെന്നും തിരിച്ചറിയില്ല.

ഇക്കാര്യങ്ങളൊക്കെ ഇനി ആരോടാണ് പറയേണ്ടതെന്നറിയില്ല. രേഖ മറുനാടനോട് പറഞ്ഞു. നേരത്തെ ഇത്തരം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂലുകളില്‍ ചേര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ പൈങ്ങോട്ട് പുറം സ്‌കൂളില്‍ നിന്ന് ഇവരെ അവഗണിച്ച് പറഞ്ഞയച്ചിരുന്നു. കുന്ദമംഗലം പഞ്ചായത്തില്‍ പെട്ട ഇവിടെ കെപി കോയയാണ് വാര്‍ഡ് മെമ്പര്‍. ഇവരോടടക്കം നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെയായും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. വെക്കേഷന്‍ കഴിഞ്ഞ് അടുത്ത അദ്ധ്യായന വര്‍ഷത്തിലെങ്കിലും തന്റെ മകള്‍ക്ക് നല്ല വഴിയലൂടെ സ്‌കൂളില്‍ പോകാന്‍ കഴിയുമോയെന്നാണ് രേഖയുടെ ചോദ്യം.

<strong>എട്ടാം ക്ലാസുകാരി തൊട്ടിലിൽ കുരുങ്ങി മരിച്ചു; നാട്ടുകാർ ഞെട്ടലിൽ, പോലീസ് പറയുന്നത്... </strong>എട്ടാം ക്ലാസുകാരി തൊട്ടിലിൽ കുരുങ്ങി മരിച്ചു; നാട്ടുകാർ ഞെട്ടലിൽ, പോലീസ് പറയുന്നത്...

English summary
A student affected by Autism arrives school by passing through steep slopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X