അദ്ധ്യാപിക ചെവിക്കിട്ട് അടിച്ചതായി മൂന്നാം ക്ലാസുകാരൻ! ടീച്ചർ തല്ലിയതിന്റെ കാരണം എന്താണെന്നറിഞ്ഞാൽ..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ചേർത്തല: സ്കൂൾ മുറ്റത്ത് കടലാസ് ഇട്ടതിന് വിദ്യാർത്ഥിയെ അദ്ധ്യാപിക ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ചേർത്തലയിലെ ഒരു സ്വകാര്യ സ്കൂളിൽ ജൂൺ 16 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അദ്ധ്യാപിക അടിച്ചുവെന്നാണ് ആരോപണം.

ഗംഗേശാനന്ദ 'തേജസ്വിയും ഊര്‍ജ്ജസ്വലനും'... ആര്‍എസ്എസ്സുകാരന്‍! പാരാമിലിട്ടറിയില്‍ ജോലി... ഞെട്ടും

ലിംഗം മുറിച്ചത് പെണ്‍കുട്ടി ആണേലും അല്ലേലും സ്വാമി അകത്ത് തന്നെ...!! വെളിച്ചം കാണാന്‍ പാടുപെടും..!

മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി സ്കൂൾ മുറ്റത്ത് അലക്ഷ്യമായി കടലാസ് ഇട്ടത് കണ്ട അദ്ധ്യാപിക വിദ്യാർത്ഥിയെ വിളിച്ചുവരുത്തി ചെവിക്ക് പിന്നിൽ കൈകൊണ്ട് പൊതിരെ തല്ലിയെന്നാണ് ആരോപണം. സ്കൂൾ വിട്ട ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കടുത്ത ചെവി വേദനയുണ്ടെന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്.

teacher

ശക്തമായ ചെവി വേദനയെ തുടർന്ന് കുട്ടി മതിലകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ അദ്ധ്യാപികയ്ക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കുട്ടിയുടെ വീട്ടുകാർ. നല്ല കാര്യത്തിനാണ് ശിക്ഷിച്ചതെങ്കിലും കുട്ടിയെ ക്രൂരമായി ദേഹോപദ്രവമേൽപ്പിച്ചത് ശരിയായില്ലെന്നാണ് പലരുടെയും അഭിപ്രായം.

അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതരോ അദ്ധ്യാപികയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് അദ്ധ്യാപകർ മർദ്ദിച്ചുവെന്ന രീതിയിലുള്ള പരാതികൾ ഉയർന്നുവരുന്നത്.

English summary
student alleges teacher slapped him.
Please Wait while comments are loading...