പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് പിണറായി പോലീസ് വക കേസ്; അതും ജാമ്യമില്ല വകുപ്പ്... വീഡിയോ!
യൂണിവേഴ്‌സിറ്റി ലാബില്‍ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ദീപ നേരത്തെ പരാതി നല്‍കിയിരുന്നു.
കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥിനിയെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തു. ദീപ പി മോഹനനെയാണ് പോലീസ് ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്ത് നീക്കിയത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ദീപയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനിലെത്തിയ ദീപയെ എസ്പിയെ കാണാന്‍ സമ്മതിച്ചില്ല. എസ്പിയെ കാണാന്‍ വേറെയും ആള്‍ക്കാര്‍ വന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ദീപയെ സ്ഥലത്തുനിന്നും ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ലാബില്‍ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ദീപ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകന്‍ നന്ദകുമാറിനെതിരെയുള്ള പരാതി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പരാതിയുമായി ദീപ വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയത്.
പ്ലക്കാര്‍ഡ്
പ്ലക്കാര്‍ഡുമായി പുറത്ത് കാത്തുനിന്ന ദീപയെ വനിതാ പോലീസുകാര്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ദീപ തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തുവിട്ടിരുന്നു.

പോലീസ് സ്‌റ്റേഷന്‍
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നു പറഞ്ഞ് ലോകത്തുള്ള എല്ലാവരും പ്ലക്കാര്‍ഡും പിടിച്ച് പോലീസ് സ്‌റ്റേഷനില്‍ വന്നിരുന്നാല്‍ അവസ്ഥ എന്താകും എന്നും ഇതിനൊന്നും അനുമതി വാങ്ങിച്ചിട്ടല്ലല്ലോ വന്നു നില്‍ക്കുന്നത് എന്നും ഒരു പൊലീസ് ചോദിക്കുന്നുണ്ട്.

സ്ഥലത്തു നിന്നും നീക്കി
തന്റെ ശരീരത്തില്‍ തൊടരുതെന്ന് ദീപ പറഞ്ഞുകൊണ്ടിരിക്കെ തന്നെ പൊലീസ് ദീപയെ സ്ഥലത്തുനിന്നും നീക്കുന്നതും കാണാം. ദീപയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു.

ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി
തന്റെ കേസില്‍ എസ് പി അടക്കമുള്ളവര്‍ ഒത്തുകളിക്കുന്നുവെന്നും തന്നെ നേരിടാന്‍ വനിതാ പൊലീസിനെ ഒരുക്കി നിര്‍ത്തിയെന്നും ദീപ പറയുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും വൈദ്യ പരിശോധനയ്ക്കായി ദീപയെ ഇപ്പോള്‍ ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

പോലീസ് സ്‌റ്റേഷന്‍
ദീപയെ പോലീസ് സ്‌റ്റേഷനില്‍ കാണാന്‍ അനുമതി തേടിയ എംജി യൂണിവേഴ്‌സിറ്റി എഎസ്എ പ്രസിഡന്റ് അരുണിനും സഹപ്രവര്‍ത്തകര്‍ക്കും അനുമതി നിഷേധിക്കുകയും ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.












Click it and Unblock the Notifications