മുലപ്പാൽ നൽകി... പിന്നീട് തുണികൊണ്ട് കഴുത്തിൽ മുറുക്കി കൊന്നു, ഇടുക്കിയിൽ വിദ്യാർത്ഥിനി അറസ്റ്റിൽ!
ഇടുക്കി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥിനി അറസ്റ്റിൽ. ഇടുക്കി മുരിക്കാശേരി വാത്തിക്കുടിയിലാണഅ സംഭവം. കുഞ്ഞിന്റെ അമ്മയായ ബിരുദ്ധവിദ്യാർത്ഥിനിയാണ് പോലീസ് പിടിയിലായിരിക്കുന്നത്. പ്രസവശേഷം കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ശുചി മുരിയിൽ വെച്ചായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിനെ എടുത്ത് പഠന മുറിയിൽ തുണി വിരിച്ച് കിടത്തിയ ശേഷം കത്രിക ഉപയോഗിച്ച് കുട്ടിയെ വേർപെടുത്തി. ഡ്രസ് മാറിയ ശേഷം തുടച്ചു വൃത്തിയാക്കി മുലപ്പാൽ കൊടുത്തു. ഇതിന് ശേഷം നനഞ്ഞ തുണി കഴുത്തിൽ മുറുക്കി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം പോസ്റ്റ്മോർട്ടം കവറിലാക്കി ബാഗിൽ സൂക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. പോസ്റ്റമോർട്ടം റിപ്പോർട്ടിന്റെയും പോലീസ് അന്വേഷണത്തിന്റഎയും പശ്ചാത്തലത്തിലാണ് പോലീസ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്.

വീട്ടുകാർ പോലും അറിഞ്ഞില്ല
രാത്രി ആയതോടെ കുട്ടിയെ മറവ് ചെയ്യാൻ ഒരു ആൺ സുഹൃത്തിനെ വിളിച്ചു. ഇതണ് സംഭവം പുറത്തറിയാൻ കാരണമായത്. സുഹൃതത് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ പോലും കാര്യം അറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് കവറിൽ കുട്ടിയെ കിട്ടി. ചാപിള്ളയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. പ്രസവ സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞാണ് ഇതെന്നു മുരിക്കാശേരി പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞതോടെയാണ് യുവതി കുടുങ്ങിയത്. കുട്ടിയുടെ അകത്ത് മുലപ്പാൽ ചെന്നിരുന്നതായും കണ്ടെത്തിയിരുന്നു. ഇതോടോയാണ് വിദ്യാർത്ഥിനിയെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ ഡിസ്റ്റാർജ് ചെയതതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിയാറൻ കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും. രണ്ട് മാസം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തുവെന്നുമാണ് വിദ്യാർത്ഥിനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

കോഴിക്കോട് സംഭവത്തിന് സമാനം
കോഴിക്കോട് ബാലുശേരിയിൽ നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി എന്ന വാർത്ത പുറത്ത് വന്ന് മൂന്ന് ദിവസത്തിനകമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തകൂടി പുറത്ത് വരുന്നത്. ർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതി മാനഹാനി ഭയന്ന് കൊല നടത്തിയതെന്നാണ് പോലീസ് കേസുമാായി ബന്ധപ്പെട്ട് വ്യക്തമാക്കയിത്. വാത്തിക്കുടി മേഖലയിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിൽ നിന്നു കണ്ടെത്തിയ സംഭവവും കൊലപാതകമാണെന്ന് രണ്ട് ദിവസം മുമ്പാണ് തെളിഞ്ഞത്.

നവജാത ശിശുവിനെ കുഴിച്ചു മൂടി
അതേസമയം ഇരുപത്തൊന്നുകാരി സ്വന്തം വീട്ടിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കുഴിച്ചു മൂടിയതായി പരാതി ഉയർന്നു. ആനിക്കാട് കാരിക്കാമലയിലാണ് സംഭവം നടന്നത്. യുവതിയുടെ വീടിന്റെ പിൻവശത്താണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയത്. കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തുിട്ടുണ്ട്. സംഭവത്തിൽ കീഴ്വായ്‍പൂര് പോലീസ് കേസെടുത്തു. തിരുവല്ല ആർഡിഒയുടെ നേതൃത്വത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. കുഞ്ഞിനെ പ്രസവിച്ച യുവതിയും മാതാപിതാക്കളും പോലീസ് നിരീക്ഷണത്തിലാണ്. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചിട്ടത് എന്നത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.












Click it and Unblock the Notifications