കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ സെല്‍ഫി മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥി പൊലീസ് പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: തീയേറ്ററില്‍ നിന്നും സിനിമ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് വിദ്യാര്‍ഥി പൊലീസ് പിടിയിലായത് .

കോട്ടയം അഭിലാഷ് തീയേറ്ററില്‍ ഒരു വടക്കന്‍ സെല്‍ഫി പ്രദര്‍ശിപ്പിയ്ക്കുന്നതിനിടെയാണ് സംഭവം . സിനിമ തന്റെ മൊബൈലിലേയ്ക്ക് പകര്‍ത്തുകയായിരുന്നു വിദ്യാര്‍ഥി . ഇത് ശ്രദ്ധയില്‍പ്പെട്ട തീയേറ്റര്‍ അധികൃതര്‍ വിദ്യാര്‍ഥിയെ കൈയ്യോടെ പിടികൂടി. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും വിദ്യാര്‍ഥിയെ കൈമാറുകയുമായിരുന്നു .

Oru Vadakkan Selfie

ജി പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫി മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോവുകയാണ് . നിവിന്‍പോളി, വിനീത് ശ്രീനിവാസന്‍ , അജു വര്‍ഗീസ്, മഞ്ജിമ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍ . വിനീത് ശ്രീനിവാസനൊപ്പം ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ച പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വടക്കന്‍ സെല്‍ഫി . തീയേറ്റര്‍ പ്രദര്‍ശനത്തിനിടെ പോലും ചിത്രങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തി പ്രചരിപ്പിയ്ക്കുന്നത് വ്യാപകമാണ് .

English summary
Student arrested for recording 'Oru Vadakkan Selfie' on Mobile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X