കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കണം; സഹായം തേടി എബിന്‍ എത്തിയത് യൂസഫലിയുടെ അടുത്തേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ എത്തിയ എം എ യൂസഫലിയെ കാണാന്‍ എബിന്‍ എത്തിയത് ഏവരെയും കണ്ണീരണിയിക്കുന്ന ഒരു ആവശ്യവുമായാണ്. എബിന്റെ അച്ഛന്‍ ബാബുവിന്റെ മൃതദേഹം സൗദിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. അപകടത്തില്‍ മരണപ്പെട്ട എബിന്റെ അച്ഛന്റെ മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തന്നെയില്ല. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന ആവശ്യമായിരുന്നു പൊതുവേദിയില്‍ വച്ച് എബിന്‍ ആവശ്യപ്പെട്ടത്.

1

വെറും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് യൂസഫലിയുടെ കോള്‍ വന്നു. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യം അദ്ദേഹം ഏര്‍പ്പാടാക്കി.

2

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് എബിന്‍. കഴിഞ്ഞ ഒമ്പതാം തീയതിയാണ് എബിന്‍ അച്ഛനുമായി അവസാനം സംസാരിച്ചത്. പിന്നീട് അടുത്ത ദിവസം ഒരു സുഹൃത്താണ് അച്ഛന്റെ മരണ വിവരം നാട്ടിലേക്ക് വിളിച്ച് അറിയിച്ചത്.

3

ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ സൗദിയില്‍ ബന്ധുക്കള്‍ ആരെങ്കിലുമുണ്ടോ എന്ന അന്വേഷിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. എന്നാല്‍ അങ്ങനെ ആരുമില്ലാത്തത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. 11 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ആളാണ് ബാബു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം നാട്ടില്‍ വന്ന് മടങ്ങിയത്.

ഒരു ചന്തമൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ഇഷ്ടായി; ഹണി..സാരിയില്‍ വന്നാല്‍ പൊളിയല്ലേയെന്ന് ആരാധകര്‍

Recommended Video

cmsvideo
ആ തിരക്കിൽ യൂസഫലിയെ കണ്ടതിങ്ങനെ, ആമിന താത്ത ഇവിടുണ്ട്.. | Oneindia Malayalam

English summary
student asked MA Yusuf ali for help in repatriating his father's body from Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X