ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്തു; വിദ്യാര്‍ത്ഥിനിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം
മരിയ ഷാജി, മരിയ ലിയാന്‍ഡ്ര, ഡെയ്‌സി ജെയിംസ് എന്നിവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹെയ്‌സല്‍ പരാതിയില്‍ പറയുന്നു.
എറണാകുളം: സഹപാഠികള്‍ വിദ്യാര്‍ത്ഥിനിയുടെ കൈ ഒടിച്ചു. എറണാകുളം സെന്റ് തേരേസാസ് കോളേജിലാണ് സംഭവം. ഹെയ്‌സല്‍ രജനീഷ് എന്ന ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. കോളേജില്‍ ഒപ്പം പഠിക്കുന്ന സഹപാഠികളാണ് മര്‍ദ്ദിച്ചത്.
മരിയ ഷാജി, മരിയ ലിയാന്‍ഡ്ര, ഡെയ്‌സി ജെയിംസ് എന്നിവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹെയ്‌സല്‍ പരാതിയില്‍ പറയുന്നു. ഹെയ്‌സലിന്റെ ഫോണിലേക്ക് മരിയാ ഷാജിയുടെ സഹോദരന്‍ ആല്‍വിന്റെ സുഹൃത്ത് ജോസ് മാത്യു നിരന്തരം സന്ദേശങ്ങളയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

ഹെയ്‌സലിന്റെ വലതു കൈ ഇവര്‍ തിരിച്ച് ഒടിക്കുകയും ചെയ്തു. ഒരാള്‍ കഴുത്തില്‍ ഇടിക്കുകയും മറ്റൊരാള്‍ കൈപിടിച്ച് ഒടിക്കുകയുമായിരുന്നെന്ന് ഹെയ്‌സല്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ക്കും ഒരു ആള്‍കുട്ടിക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications