കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയെ കണ്ടക്ടര്‍ പേനകൊണ്ട് കുത്തി, കണ്ടക്ടറെ അച്ഛന്‍ വളഞ്ഞിട്ട് തല്ലി

Google Oneindia Malayalam News

തൊടുപുഴ: സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറിയ ആറാംക്ളാസ് വിദ്യാര്‍ഥിയെ കണ്ടക്ടര്‍ പേന കൊണ്ട് കുത്തുകയും മര്‍ദ്ദിയ്ക്കുകയും ചെയ്‌തെന്ന് പരാതി. പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച കണ്ടക്ടറെ വിദ്യാര്‍ഥിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.

തൊടുപുഴ കാഞ്ഞാര്‍ പഴൂപ്പറമ്പില്‍ സുനിലിന്റെ മകന്‍ ഇബ്രാഹിം ബാദുഷ (11)യ്ക്കാണ് സ്വകാര്യ ബസ്‌കണ്ടക്ടറുടെ മര്‍ദ്ദനമേറ്റത്. അറക്കുളം സെന്റ് തോമസ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ബാദുഷ. പേനകൊണ്ടുള്ള കുത്തേറ്റ് കുട്ടിയുടെ വലതു ചെവി മുറിഞ്ഞു. കുട്ടിയെ തൊഠുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Crime

തൊടുപുഴ-മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്രിസ്റ്റീന ബസില്‍ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടൊണ് സംഭവം നടക്കുന്നത്. പിന്നിലേയ്ക്ക് ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞ് കണ്ടക്ടര്‍ കുട്ടിയുടെ ചെവിയില്‍ പേന കൊണ്ട് കുത്തുകയും കഴുത്തിന് പിടിച്ച് പിന്നിലേയ്ക്ക് തള്ളുകയുമായിരുന്നു.

ചെവിയില്‍ നിന്ന് ചോരവാര്‍ന്ന നിലയില്‍ കരഞ്ഞുകൊണ്ടാണ് കുട്ടി സ്‌കൂളില്‍ എത്തുന്നത്. ഹെഡ്മാറ്ററോട് വിവരം പറയുകയും ചെയ്തു. ചെവിയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാഞ്ഞാര്‍ പൊലീസ് കണ്ടക്ടര്‍ രാജുവിനെ അറസ്റ്റ് ചെയ്തു. വൈകിട്ട് ടൗണിലെത്തിയ തന്നെ കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ പരാതി.

English summary
Student attacked by private bus conductor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X