കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 60 വര്‍ഷം കഠിന തടവ്. കോഴിക്കോട് പോക്‌സോ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷ നല്‍കുന്നതെന്നും പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണം തടയാന്‍ ഇതാണ് മാര്‍ഗമെന്നും ജഡ്ജി കെ സുഭദ്രാമ്മ വിധിയില്‍ നിരീക്ഷിച്ചു.

Court

പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഈ തുക സ്ഥിരം നിക്ഷേപമായി പെണ്‍കുട്ടിയുടെ പേരില്‍ ബാങ്കിലിടണം. ഇതിന്റെ പലിശ കുട്ടിയുടെ പഠനത്തിന് വേണ്ടി ഉപയോഗിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനകം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്

2016 മുതല്‍ ഒരു വര്‍ഷക്കാലത്തിനിടെ പെണ്‍കുട്ടിയെ നിരന്തരം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. സഹപാഠികളാണ് വിഷയം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. കാഴ്ച തീരെ മങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്.

സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. പ്രധാനധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീടാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകരും സഹപാഠികളും സാക്ഷികളായി.

English summary
Student attacked by teacher; Kozhikode POCSO Court has sentenced 60 Year Imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X