Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ചാല്‍ ആക്രമണം; ഭയന്ന് പെണ്‍കുട്ടികള്‍; ഉദയംപേരൂരില്‍ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു!!!

കോളേജില്‍ നിന്നും വരുന്ന വഴി വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണം. പ്രതി പോലീസില്‍ കീഴടങ്ങി.

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവമാകുകയാണ്. ഇതോടെ ഭീതിയുടെ നിഴലിലായിരിക്കുകയാണ് പെണ്‍കുട്ടികള്‍. ചൊവ്വാഴ്ച വൈകുന്നേരും ഉദയംപേരൂരില്‍ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Attack

അമല്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്. തലയോലപ്പറമ്പ് ഡിബി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. തോളില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പലതവണ അമല്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ശല്യം വര്‍ദ്ധിച്ചതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയും നല്‍കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. പെണ്‍കുട്ടി കോളേജില്‍ നിന്ന് മടങ്ങുന്ന വഴയായിരുന്നു അക്രമണം. കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+