കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥി കണ്‍സഷന്‍: ബസ് ഉടമകള്‍ക്ക് ഇടയില്‍ ഭിന്നത

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ബസ് ഉടമകള്‍ക്കിടയില്‍ കണ്‍സഷനെ ചൊല്ലി ഭിന്നത. സൗജന്യയാത്ര ജൂണ്‍ ഒന്നു മുതല്‍ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് എതിര്‍പ്പുമായി വന്നത്. സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന ബസുകളില്‍ 85 ശതമാനവും തങ്ങള്‍ക്കൊപ്പമാണെന്ന് സംഘടന അവകാശപ്പെട്ടു. ഏതാനും ബസ് ഉടമസ്ഥ സംഘടനകള്‍ സൗജന്യയാത്ര ഇനി അനുവദിക്കില്ലെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു.

 kunnamkulam

ഏകപക്ഷീയതീരുമാനങ്ങളെടുത്താല്‍ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. കണ്‍സഷന്‍ തുടരുന്നതു സംബന്ധിച്ച് സര്‍ക്കാരിനാണ് അധികാരമെന്നും ഫെഡറേഷന്‍ നേതൃത്വം വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കു വര്‍ധിപ്പിക്കണമെന്ന് തങ്ങള്‍ക്കും അഭിപ്രായമുണ്ടെന്നു ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്‍, ജന.സെക്രട്ടറി ലോറന്‍സ് ബാബു, ആന്റോഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുടരാമെന്ന നിലപാടുമായി സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം കൊച്ചിയിലാണ് രംഗത്തുവന്നത്.

English summary
student concession; bus owners are in two stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X