കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രതിഷേധം പുകയുന്നു, രോക്ഷത്തോടെ ഷഹലയുടെ കൂട്ടുകാരും!

Google Oneindia Malayalam News

കോഴിക്കോട്: സ്കൂളിൽ നിനന് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷം. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും അനാസ്ഥയാണ് വിദ്യാർത്ഥിനി ഷഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം. നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തി.

3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാകര്‍ത്താക്കൾ വിവരമറിഞ്ഞ് സ്കൂളിൽ എത്തിയതിന് ശേഷമാണ് ആശുുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോയത്. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നിട്ടും കുട്ടിയെ പാമ്പ് കടിച്ചതല്ലെന്നും ആണി കൊണ്ടതാണെന്നുമാണ് അധ്യാപകർ പറഞ്ഞത്.

ചെരിപ്പ് ധരിച്ച് ക്ലാസിൽ കയറാൻ അനുവാദമില്ല

ചെരിപ്പ് ധരിച്ച് ക്ലാസിൽ കയറാൻ അനുവാദമില്ല

ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഒരു അധ്യാപിക കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനധ്യാപകൻ അത് നിരസിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ വിട്ട് ഇറങ്ങി പോയെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.

ക്ലാസിൽ നിറയെ മാളങ്ങൾ

ക്ലാസിൽ നിറയെ മാളങ്ങൾ

ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലാണ് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റത്. ഇഴജന്തുക്കൾക്ക് കയറി കൂടാവുന്ന തരത്തിലുള്ള മാളങ്ങളാണ് ക്ലാസ് മുറിയിലുള്ളത്. ഇതിൽ ഒരു വിടവിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്. തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. കോഴിക്കോടേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്.

അധ്യാപകന്റെ വാക്കുകൾ...

അധ്യാപകന്റെ വാക്കുകൾ...

എന്നാൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹലയുടെ മരണത്തിൽ ആശുപത്രിയെ പഴിച്ചാണ് അധ്യാപകൻ കെകെ മോഹനൻ രംഗത്തെത്തിയത്. കുട്ടിയുടെ രക്ഷകർത്താവ് വന്നിട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞതുകൊണ്ടാണ് വൈകിയത്. എന്നാൽ കുട്ടികൾ പാമ്പ് കടിയേറ്റന്ന് പറഞ്ഞിട്ടില്ല. കാല് സിമന്റ് തറയിൽ ഉരഞ്ഞെന്നാണ് കുട്ടികൾ പറഞ്ഞ്. കുട്ടികൾക്ക് ക്ലാസിൽ ചെരിപ്പിടാൻ അനുവാദമുണ്ടെന്നും അധ്യാപകൻ കെകെ മോഹനൻ പറഞ്ഞു.

ആശുപത്രിയിൽ വൈകി എത്തിച്ചു

ആശുപത്രിയിൽ വൈകി എത്തിച്ചു

ഇതിന് പിന്നാലെയാണ് പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തിയത്. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ അനാസ്ഥ സ്കൂളധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന പരാതികൾ തന്നെയാണ് വ്യാപകമായി പുറത്ത് വരുന്നത്. സ്കൂളില് ക്ലാസ്സ് മുറികളിലൊക്കെ മാളങ്ങളാണ്. സ്കൂളിന് ചുറ്റും കാടാണ്. ക്ലാസ് മുറിയിൽ ചെരിപ്പ് ധരിച്ച് കയറരുതെന്ന് കുട്ടികളോട് അധ്യാപകർ പറഞ്ഞിട്ടുണ്ടെന്ന് ഒരു രക്ഷിതാവ് സാക്ഷ്യ്പെടുത്തുന്നു.

കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ

കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ

അധ്യാപകർ മാത്രമാണ് ചെരിപ്പ് ധരിച്ച് ക്ലാസിലേക്ക് കയറാറുള്ളൂ. മീൻ വളർത്താനാണെന്ന് പറഞ്ഞ് സ്കൂളിന് സൈഡിലുള്ള കുളത്തിൽ കൊതുകാണ്. കറുത്ത നിറത്തിലുള്ള വെള്ളമാണിതിൽ. അധികൃതരുടെ കനത്ത അനാസ്ഥയാണിവിടെ നടക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിട്ടില്ലെന്നാണ് അധ്യാപകന്റെ വാദം.

English summary
Student dead of snake bite in Wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X