കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, അന്വേഷിക്കുമെന്ന് ഡിഎംഒ

Google Oneindia Malayalam News

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിജിപി, ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് കമ്മീഷന്‍ ചെയര്‍മാന്‍ കെ സുരേഷ് റിപ്പോര്‍ട്ട് തേടി.

Shahala

സ്‌കൂള്‍ പരിസരത്തെ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നിര്‍ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിക്കും. വിദ്യാര്‍ഥിനിക്ക് ചികില്‍സ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയോ എന്നും പരിശോധിക്കും.

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

കുട്ടിക്ക് ചികില്‍സ ലഭിക്കാന്‍ വൈകിയെന്ന പരാതി അന്വേഷിക്കുമെന്ന് വയനാട് ഡിഎംഒ രേണുക അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നറിയാന്‍ മൂന്ന് ഡോക്ടര്‍മാരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ വിശദീകരണം തേടും. വിശദമായ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് കൈമാറുമെന്നും ഡിഎംഒ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നുബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നു

ഷഹലയ്ക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റത് ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെയാണ്. വൈകീട്ട് ആറ് മണിക്കാണ് കുട്ടി മരിക്കുന്നത്. ഇതിനിടയില്‍ നാല് ആശുപത്രികളില്‍ എത്തിച്ചിരുന്നുവെന്നാണ് വിവരം. എന്നിട്ടും എന്തുകൊണ്ട് ആവശ്യമായ ചികില്‍സ നല്‍കാന്‍ സാധിച്ചില്ലെന്നാണ് ഉയരുന്ന ചോദ്യം. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ പാമ്പുകടിയേറ്റെന്ന സ്ഥിരീകരിച്ചിട്ടം ആന്റിവെനം നല്‍കിയില്ല. ഇതും വീഴ്ചയാണ്.

English summary
Student death by snake bite; Child Rights Commission takes case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X