കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാഫ് റൂം തല്ലിത്തുറന്ന് അധ്യാപകനായി തിരച്ചില്‍; പാമ്പ് കടിയേറ്റ കുട്ടി മരിച്ചതില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ബത്തേരി ഗവ. സര്‍വ്വജ്ജന ഹയര്‍ സെക്കന്‍ഡിറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ഏതാണ്ട് ഒരു മണിക്കൂറേളം കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ അധ്യാപകര്‍ക്കായില്ലെന്നാണ് ഷഹലയുടെ സഹപാഠികളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

സംഭവത്തില്‍ സയന്‍സ് അധ്യാപകനായ ഷിജിലിനെ വയനാട് ഡിഡിഇ ഇബ്രാഹീം തോണിക്കര സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിനെതിരായിരുന്നു സ്കുള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇന്നലെ

ഇന്നലെ

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് പുത്തന്‍ കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്‍റെയും ഷജ്നയുടെ മകള്‍ ഷെഹ്ല ഷെറിന് പാമ്പ് കടിയേറ്റത്. ക്ലാസ് മുറിയില്‍ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോരു കാണുകയും ചെയ്യുകയായിരുന്നു.

മരണം

മരണം

പാമ്പ് കടിയേറ്റത് പോലുള്ള പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തിയാണ് കുട്ടിയേ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നുള്ള നിര്‍ദ്ദേശ പ്രകാശം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യസ്ഥിതി അതീവ ഗുരതരമായതിനെ തുടര്‍ന്ന് വൈത്തിരിയിലെ ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

ആശുപത്രിയില്‍ എത്തിച്ചില്ല

ആശുപത്രിയില്‍ എത്തിച്ചില്ല

സ്കുളിലെ അധ്യാപകരില്‍ പലര്‍ക്കും കാര്‍ ഉണ്ടായിട്ടും ഷെഹലയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും അധ്യാപകര്‍ എത്തുന്നതിനായി കാത്തിരുന്നെന്നുമാണ് കുട്ടികള്‍ വ്യക്തമാക്കുന്നു. തനിക്ക് പാമ്പ് കടിയേറ്റതായി ഷഹല തന്നെ അധ്യാപകനോട് പറഞ്ഞിരുന്നു. എന്നാല്‍ 3.15 ന് പാമ്പു കടിച്ച കുട്ടിയെ നാല് മണിയോടെ മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രതിഷേധം

പ്രതിഷേധം

അധ്യാപകരുടെ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. മരിച്ച കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധമാണ് സ്കൂളിന് മുന്നില്‍ നടത്തിയത്. പ്രതിഷേധം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ ഒരു സംഘം കയ്യേറ്റത്തിന് ശ്രമിച്ചു.

തല്ലിത്തകര്‍ത്തു

തല്ലിത്തകര്‍ത്തു

സ്റ്റാഫ് റൂമിന്‍റെ പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്താണ് പ്രതിഷേധക്കാര്‍ അകത്ത് കയറിയത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച അധ്യാപകന്‍ മുറിക്ക് അകത്ത് ഉണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ സ്റ്റാഫ് റൂമിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയത്. അധ്യാപകന്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

പോലീസ് എത്തി

പോലീസ് എത്തി

എന്നാല്‍ ആരോപണം ഉയര്‍ന്ന സയന്‍സ് അധ്യാപകന്‍ സ്റ്റാഫ് റൂമിന് അകത്ത് ഉണ്ടായിരുന്നില്ല. പ്രധാനധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് റൂമില്‍ ഉണ്ടായിരുന്നത്. പോലീസ് മാറിനിന്ന സമയം നോക്കിയായിരുന്നു പ്രതിഷേധം. പിന്നീട് പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

അധ്യാപകന് സസ്പെന്‍ഷന്‍

അധ്യാപകന് സസ്പെന്‍ഷന്‍

പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സയന്‍സ് അധ്യാപകനായ ഷജിലിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഡിഡിഇ തീരുമാനിച്ചത്. പാമ്പ് കടിയേറ്റ കുട്ടി തളര്‍ന്ന കിടക്കുമ്പോഴും അധ്യാപകന്‍ ക്ലാസ് എടുക്കുകയായിരുന്നെന്നാണ് ഷഹലയുടെ സഹപാഠികളായ കുട്ടികള്‍ ആരോപിക്കുന്നത്.

കളക്ടറുടെ നിര്‍ദ്ദേശം

കളക്ടറുടെ നിര്‍ദ്ദേശം

സംഭവം നേരിട്ട് പരിശോധിക്കാനും കുട്ടികളോട് സംസാരിക്കാനും ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്കൂളിലെത്തിയ ഡിഡിഇ പ്രാഥമികാന്വേഷണത്തിന് ശേഷം അധ്യാപകര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

മന്ത്രി റിപ്പോര്‍ട്ട് തേടി

മന്ത്രി റിപ്പോര്‍ട്ട് തേടി

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 മൂന്നുപേരും കൂടി കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്ന കഥാനായകന്‍; പരിഹാസവുമായി ചാമക്കാല മൂന്നുപേരും കൂടി കസേര പൊക്കി ഒറ്റ ഏറ് ! എന്നിട്ട് ഞെളിഞ്ഞു നിന്ന കഥാനായകന്‍; പരിഹാസവുമായി ചാമക്കാല

 തിരഞ്ഞെടുപ്പ് ബോണ്ടുകളെ ബിജെപി കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബോണ്ടുകളെ ബിജെപി കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

English summary
student death by snake bite; protests getting stronger, teacher suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X