നാലാം ക്ലാസ്സുകാരി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്: സ്‌കൂളില്‍ കുഴഞ്ഞ് വീണ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസ്സ് മുറിയില്‍ കുഴഞ്ഞ് വീണ സര്‍ത്തജ(9)യെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഏറെ നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു സര്‍ത്തജ.കുമരംപുത്തൂര്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്‌മോട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മണ്ണാര്‍ക്കാട് വാരിയങ്ങാട്ടില്‍ മുഹമ്മദ് ബഷീറിന്റെയും സാജിതയുടെയും മകളാണ്. ഖബറടക്കം വെള്ളിയാഴ്ച പതിനൊന്നിന് കാരാപ്പാടം ജൂമാമസ്ജിദില്‍ നടക്കും.












Click it and Unblock the Notifications