കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളുടെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു....ചിലരെ സംശയമെന്ന് മിഷേലിന്റെ പിതാവ്!!

മാര്‍ച്ച് ആറിനാണ് മിഷേലിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

  • By Manu
Google Oneindia Malayalam News

കൊച്ചി: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ പിതാവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കവെയാണ് ഷാജി തന്റെ മകളെക്കുറിച്ച് സംസാരിച്ചത്. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

അവള്‍ കരുത്തുറ്റവള്‍

മാനിസകമായി ഏറെ കരുത്തുറ്റവളായിരുന്നു മിഷേല്‍. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നു ഷാജി പറഞ്ഞു.

ലക്ഷ്യം ഇതായിരുന്നു

ഒരു ലക്ഷ്യം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. സിഎ പരീക്ഷയില്‍ പാസാവുകയെന്നതായിരുന്നു ഇത്. എപ്പോള്‍ സംസാരിക്കുമ്പോഴും തന്റെ സ്വപ്‌നങ്ങളെക്കുറിച്ചാണ് അവള്‍ പറഞ്ഞിരുന്നത്. പഠനത്തിലും അവള്‍ മിടുക്കിയായിരുന്നുവെന്നും ഷാജി വ്യക്തമാക്കി.

അവരെ സംശയം

രണ്ടു പേര്‍ ബൈക്കില്‍ പള്ളിക്കരികില്‍ ബൈക്കില്‍ കാത്തു നില്‍ക്കുന്നതായും മകള്‍ കടന്നുപോയപ്പോള്‍ അവര്‍ പിന്തുടരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരെയാണ് താന്‍ സംശയിക്കുന്നതെന്ന് ഷാജി പറഞ്ഞു.

പോലീസ് പറയുന്നത്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മിഷേല്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ്. ശരീരത്തില്‍ മുറിവോ ആക്രമിക്കപ്പെട്ടതിന്റെ പാടുകളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് എറണാകുളം സിഐ അനന്തലാല്‍ പറഞ്ഞു.

മാനസികമായി തളര്‍ന്നു

മിഷേല്‍ മാനസികമായി തളര്‍ന്ന നിലയിലായിരുന്നു. സ്ഥിരമായി വിളിക്കുന്ന ഒരാള്‍ നിരന്തരം അവളോട് പ്രണയാഭ്യര്‍ഥന നടത്തിയതായിരുന്നു കാരണം. അങ്ങനെയൊരു ബന്ധത്തിന് മിഷേലിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഈ സംഭവത്തെക്കുറിച്ച് അവള്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുമുണ്ട്. ഈ മാനസിക വിഷമമായിരിക്കാം മിഷേലിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.

മരിച്ച നിലയില്‍ കണ്ടെത്തുന്നത്

മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ കായലില്‍ 18 കാരിയായ മിഷേലിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സിഎ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കായി പാലാരിവട്ടത്തെ ഹോസ്റ്റലിലാണ് മിഷേല്‍ താമസിച്ചിരുന്നത്.

വീട്ടില്‍ പോയില്ല

സാധാരണയായി എല്ലാ ആഴ്ചയും മിഷേല്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലുള്ള തന്റെ വീട്ടിലേക്ക് പോവാറുണ്ട്. എന്നാല്‍ പരീക്ഷ അടുത്തതിനാല്‍ ആ ആഴ്ച മകള്‍ വീട്ടില്‍ വന്നില്ലായിരുന്നുവെന്ന് അച്ഛന്‍ ഷാജി പറഞ്ഞു.

മിഷേലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ ഇതിനകം ക്യാംപയിനുകള്‍ ആരംഭിച്ചുകഴിഞ്ഞു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ക്യാംപയിനിന്റെ ഭാഗമായിട്ടുണ്ട്.

രണ്ടു പേര്‍ കസ്റ്റഡിയില്‍

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതില്‍ ഒരാള്‍ തലശേരി സ്വദേശിയും മറ്റൊരാള്‍ ചെന്നൈയില്‍ പഠിക്കുന്നയാളുമാണ്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

English summary
Mishel’s father Shaji, describes Mishel as a strong and smart woman, and says he cannot believe she would kill herself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X