കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിഷേലിനെ' പാലത്തിനരികെ കണ്ടു!! ദൃക്‌സാക്ഷി പറയുന്നത്...കേസില്‍ നിര്‍ണായകം, വീഡിയോ...

തൊട്ടടുത്ത ദിവസം വാര്‍ത്ത കണ്ടപ്പോള്‍ പോലീസിന് മൊഴി നല്‍കിയതായി ഇയാള്‍ പറഞ്ഞു

  • By Manu
Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാര്‍ഥിയായ മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ ദൃക്‌സാക്ഷിയുടെ മൊഴി കേസില്‍ നിര്‍ണായകമായേക്കും. മിഷേലിനോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

ദൃക്‌സാക്ഷി അമല്‍ വില്‍ഫ്രഡ്

പുതുവൈപ്പ് സ്വദേശി അമല്‍ വില്‍ഫ്രഡാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന സൂചന നല്‍കിയ ദൃക്‌സാക്ഷി. ഗോശ്രീ പാലത്തിന് സമീപം മിഷേലുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നെന്നും എന്നാല്‍ പെട്ടെന്ന് കാണാതായെന്നും ഇയാള്‍ പറഞ്ഞത്.

 പോലീസിനെ അറിയിച്ചു

തൊട്ടടുത്ത ദിവസം മിഷേല്‍ മരിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ താന്‍ പോലീസിനെ ഇക്കാര്യമറിയിച്ചതായി അമല്‍ വ്യക്തമാക്കി.

അമല്‍ പറയുന്നത്

ബോള്‍ഗാട്ടിയിലേക്കു പോവുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിനു സമീപമാണ് പെണ്‍കുട്ടിയെ കണ്ടത്. കൈവരിയില്ലാത്ത ഭാഗമായിരുന്നു ഇവിടെ. ഒരു ട്രെയിലര്‍ ബേക്ക് ഇട്ട് ഇട്ടപ്പോള്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടത്. മുന്നിലേക്ക് പോയി ഫോണില്‍ സംസാരിക്കാനായി തിരിഞ്ഞു നോക്കിയപ്പോള്‍ പെണ്‍കുട്ടി നടന്നു വരുന്നതു കണ്ടു. ഫോണില്‍ സംസാരിച്ച് കുറച്ചു കഴിഞ്ഞ് നോട്ടിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്ന് അമല്‍ പറഞ്ഞു.

ഒരാളോട് ചോദിച്ചു

പിന്നാലെ വന്ന ബൈക്കുകാരനോട് പെണ്‍കുട്ടിയെ കണ്ടിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇരുവരും തിരഞ്ഞെങ്കിലും കണ്ടില്ല. ഒന്നുകില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടിയതാവാമെന്നും അല്ലെങ്കില്‍ ഏതെങ്കിലും വാഹനത്തില്‍ കയറിപ്പോയിട്ടുണ്ടാവുമെന്നാണ് അപ്പോള്‍ കരുതിയതെന്നും അമല്‍ വ്യക്തമാക്കി.

ഇരുട്ടായിരുന്നു

എന്താണ് പെണ്‍കുട്ടിക്ക് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. കാരണം ഇരുട്ടായതിനാല്‍ വ്യക്തമായി കാണാന്‍ സാധിച്ചില്ല. ചുരിദാറായിരുന്നു പെണ്‍കുട്ടിയുടെ വേഷമെന്നും ഇയാള്‍ പറഞ്ഞു.

English summary
eyewitness says he have seen a girl like mishel near gosree bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X