ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസില്‍ നിന്ന് വീണ വിദ്യാര്‍ഥിനി അതേ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു
മലപ്പുറം: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിച്ചു.ചീക്കോട് കെകെഎം ഹയര്‍സക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വെട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീനയാണ്(14) മരിച്ചത്.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
പറപ്പൂര്‍ പള്ളിമുക്കില്‍ വെച്ച് ഇന്നലെ വൈകുന്നേതം 4.45 നായിരുന്നു അപകടം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു. ബസിന്റെ മുന്‍ഭാഗത്തെയും പിറകുവശത്തേയും ഗ്‌ളാസുകള്‍ പൂര്‍ണമായും തകര്‍ക്കുകയും സീറ്റുകള്‍വരെ നശിപ്പിക്കുകയും ചെയ്തു.

അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ് നാട്ടുകാര്‍ തകര്‍ത്ത നിലയില്‍
സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായതെന്ന് പറയുന്നു.അപകടം നടന്നയുടെ തന്നെ മരണം സംഭവിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെിലെക്ക് മാറ്റി. മാസങ്ങള്‍ക്ക് മുമ്പേ ബസില്‍ കുട്ടികള്‍ കുത്തി നിറച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതും ഇതേ സ്‌കൂളിന്റെ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. തുടരെ അപകടങ്ങള്‍ ഉണ്ടായിട്ടും ബസില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച സ്‌കൂള്‍ അധികാരികളുടെ പ്രവണനക്കേതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്. നഫീസയാണ് മാതാവ്.സഹോദരങ്ങള്‍:റജീന,റസീന,റാസിഖ്, ഹിദ.

മരിച്ച റഫീന
അപകടത്തിനിടയാക്കിയ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. സ്‌കൂള്‍ അധികൃതരുടേയും ഡ്രൈവറുടേയും അടക്കം മൊഴി ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications