മറ്റൊരു എഫ്ബി ദുരന്തം:തീവണ്ടിയിടിച്ച് മരണം
തൃശൂര്‍: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഫോട്ടോ എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയില്‍ തട്ടി മരിച്ചു. തൃശൂര്‍ ചിയ്യാരത്താണ് സംഭവം. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആത്മഹത്യ അഭിനയിക്കുന്നത് ചിത്രീകരിക്കുന്നതിനിടെ ആലപ്പുഴയില്‍ യുവാവ് മരിച്ചിരുന്നു.
തൃശൂര്‍ ചിയ്യാരത്തിനടിത്ത് എഡ്വിന്‍ (16) മരിച്ചത്. സഹോദരന്റേയും സുഹൃത്തുക്കളുടേയും കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം.

മെയ് 21 ന് വൈകീട്ട് അഞ്ച് മണിയോടെ ചിയ്യാരം നസ്രാണിപ്പാലത്തിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ വച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കില്‍ നിന്ന് ഫോട്ടോ എടുക്കവേ ട്രെയിന്‍ ഇടിക്കുകകയായിരുന്നു.
പിറകില്‍ തീവണ്ടി വരുന്ന പോസിന് വേണ്ടിയാണ് ഇവര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ചിത്രമെടുക്കാന്‍ പോലും സാവകാശം നല്‍കാതെ തീവണ്ടി എഡ്വിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട് നിന്ന സഹോദരനും സുഹൃത്തും ബോധം കെട്ട് വീണു.
മറ്റൊരു സുഹൃത്താണ് ബോധം കെട്ടവരെ വിളിച്ചെഴുന്നേല്‍പിച്ചതിന് ശേഷം എഡ്വിനെ ഒരു ഓട്ടോറിക്ഷയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
പത്താംതരം പൂര്‍ത്തിയാക്കി പ്ലസ് ടു പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു എഡ്വിന്‍. സഹോദരന്‍ ഗോഡ് വിന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിയാണ്. ഗോഡ്‌വിനാണ് എഡ്വിന്റെ കൂടെ ഉണ്ടായിരുന്നത്.












Click it and Unblock the Notifications