കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹ്ലയുടെ മരണം; കര്‍ശന നടപടികളുമായി ജില്ലാ കളക്ടറും വിദ്യാഭ്യാസ വകുപ്പും

  • By Desk
Google Oneindia Malayalam News

വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍. ജില്ലയിലെ മുഴുവന്‍ സ്കൂളുകളുടേയും സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാമ്പ് കടിയേറ്റാല്‍ എങ്ങനെ ചികിത്സ നല്‍കണം എന്നതിനേക്കുറിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാന്‍ വനം വകുപ്പിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ അർദ്ധരാത്രി നിർണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടിൽമഹാരാഷ്ട്രയിൽ അർദ്ധരാത്രി നിർണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടിൽ

വനംവകുപ്പിന്‍റെ പരിശീലനത്തോട് വിമുഖത കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ മുഴുവന്‍ സ്കൂളുകളും ഉടന്‍ വ്യത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ-ഡയറക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും ക്ലാസ് പരിസരവും വ്യത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.

snake

വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഉത്തരിവില്‍ വ്യക്തമാക്കുന്നു. ഇത്തരം ജാഗ്രത കുറവ് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്ലാ ക്ലാസ് മുറികളിലും പിടിഎയുടെ നേതൃത്വത്തില്‍ പ്രധാനധ്യാപകന്‍ നേരിട്ട് പരിശോധന നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോവുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ഷഹ് ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്ഷഹ് ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

English summary
student died due to snake bite collector and education department take action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X