Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് പത്ര വിതരണത്തിനിടെ വിദ്യാര്‍ഥി ലോറി ഇടിച്ച് മരിച്ചു

മലപ്പുറം: പത്ര വിതരണത്തിനിടെ നിലമ്പൂരില്‍ വിദ്യാര്‍ഥി ലോറി ഇടിച്ച് മരിച്ചു. ചന്തക്കുന്ന് പുള്ളിക്കല്‍ വീട്ടില്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് റാഫിയാണ്(17) മരിച്ചത്. പുലര്‍ച്ചെ അഞ്ചിന് താഴെ ചന്തക്കുന്നില്‍ പത്രവിതരണം ചെയ്യുന്നതിടയില്‍ ചരക്കുലോറി വന്ന് ഇടിക്കുകയായിരുന്നു.

muhammed-rafi

ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്ക് ഗുരുതരമായതോടെ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിടെയായിരുന്നു മരണം. നിലമ്പൂര്‍ കോ ഓപ്പറേറ്റീവ് കോളജ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്: സജ്‌ന. സഹോദരങ്ങള്‍: മുഹമ്മദ് റാഷീദ്, മുഹമ്മദ് റാഷീഖ്.

നിലമ്പൂര്‍ കോ ഓപ്പറേറ്റീവ് കോളജ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് റാഫി വര്‍ഷങ്ങളായി പത്രവിതരണം നടത്തിവരുന്നുണ്ട്. പത്രവിതരണം ചെയ്തു ലഭിക്കുന്ന പണംതന്റെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായാണ് ചെലവഴിച്ചിരുന്നു. പത്രവിതരണം കഴിഞ്ഞായിരുന്നു പഠനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+