കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു, നിപ്പാ പരിശോധിക്കാന്‍ രക്ത സാമ്പിള്‍ പരിശോധനക്കയച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ വിദ്യാര്‍ഥി പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം വാഴക്കാട് വെട്ടത്തൂര്‍ തെക്കേടത്ത് കോവിലകത്ത് ശരത്താണ്(17 ) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. ഷരത്തിന്റെ മാതാവിന് നേരത്തേ ഡങ്കിപ്പനി ഉണ്ടായിരുന്നു.
അസുഖത്തെ തുടര്‍ന്ന് മാതാവ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്മയെ നോക്കിയിരുന്നത് മകനായ ശരതായിരുന്നു.

death

പനി ബാധിച്ചുമരിച്ച ശരത്ത്

ആദ്യം അരീക്കോട് താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിരുന്നു ചികില്‍സ , ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് പറയുന്നത്. വാഴക്കാട് കാരുണ്യ ഭവനിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. അമ്മ ഇപ്പഴും മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

അതേ സമയം ന്യൂമോണിയയാണ് മരണകാരണമെന്നു സംശയിക്കുന്നുണ്ടെങ്കിലും നിപ വൈറസ് ബാധിതാനാണോയെന്ന് പരിശോധിക്കാന്‍ രക്ത സാമ്പിള്‍ മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ബബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അറിയിച്ചിരുന്നങ്കിലും നിപ വൈറസ് മൂലമല്ല മരണം എന്ന് ഉറപ്പ് വരുത്തിയേ ബോഡി നല്‍കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചതായി കുടുംബം പറഞ്ഞു.

English summary
student died in malappuram- blood sample send for nipah test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X