Get Updates
Get notified of breaking news, exclusive insights, and must-see stories!

പായ്ക്കറ്റ് ഐസ് കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു, സംഭവം തിരൂരില്‍

തിരൂര്‍: പായ്ക്കറ്റ് ഐസ് കഴിച്ച് തളര്‍ച്ച അനുഭവപ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. ഏഴൂര്‍ എംഡിപിഎസ് സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയായ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്.

സ്‌കൂള്‍ പരിസരത്ത് നിന്ന് വാങ്ങിയ ഐസ് കഴിച്ചാണ് കുട്ടി മരിച്ചത്. പായ്ക്കറ്റ് ഐസ് കഴിച്ച ഉടന്‍ തന്നെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബഹിജയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം തന്നെ കുട്ടി മരിയ്ക്കുകയായിരുന്നു.

Mango

സുരക്ഷിതമല്ലാത്ത മാര്‍ഗത്തില്‍ നിര്‍മ്മിയ്ക്കുന്ന ഐസ് കേരളത്തില്‍ പലയിടത്തും വില്‍ക്കുന്നതായി മുമ്പ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയൊന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നു. ഐസ് കഴിച്ചത് കൊണ്ടാണോ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണോ കുട്ടി മരിച്ചതെന്ന കാര്യം വ്യക്തമല്ല. മലിനമായ ജലത്തിലും മറ്റുമാണ് വില്‍പ്പനക്കാര്‍ ഐസ് ഉണ്ടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+