കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് നാട്ടിലേക്ക് പോകാൻ കരുതി വെച്ച 490 രൂപ.. കോടികളേക്കാൾ വിലയുണ്ട് ഇന്നതിന്

Google Oneindia Malayalam News

Recommended Video

cmsvideo
നൽകിയത് ഓണത്തിന് നാട്ടിൽ പോകാൻ കരുതി വെച്ച 490 രൂപ | Oneindia Malayalam

കലിതുള്ളുന്ന കാലവർഷത്തിനൊപ്പം കാരുണ്യവർഷത്തിനും സാക്ഷിയാവുകയാണ് കേരളം. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ചെറുതെന്നോ വലുതെന്നോ ഇല്ലാതെയാണ് സഹായം ഒഴുകിയെത്തുന്നത്. പ്രവാസി വ്യവസായി യൂസഫ് അലിയുടെ അഞ്ച് കോടിയോളം തന്നെ വിലയുണ്ട് മധ്യപ്രദേശുകാരൻ വിഷ്ണു ദുരിത ബാധിതർക്ക് നൽകിയ പുതപ്പുകൾക്കും.

സോഷ്യൽ മീഡിയയിൽ ഏറ്റവും ഒടുവിലായി ചർച്ചയായിരിക്കുന്നത് ബായ് ഇന്ദിര കൃഷ്ണൻ എന്ന മലയാളി വിദ്യാർത്ഥിയുടെ പോസ്റ്റാണ്. കടുത്ത ദാരിദ്രത്തിൽ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ ഓണത്തിന് നാട്ടിൽ പോകാൻ കരുതി വെച്ച
490 രൂപയാണ് ഈ കൌമാരക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നത്. പോസ്റ്റ് വായിക്കാം:

 മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി; ജാഗ്രതാ നിര്‍ദേശം, കനത്ത മഴ തുടരും; റെഡ് അലര്‍ട്ട് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി; ജാഗ്രതാ നിര്‍ദേശം, കനത്ത മഴ തുടരും; റെഡ് അലര്‍ട്ട്

പഠനം ദാരിദ്ര്യത്തിൽ

പഠനം ദാരിദ്ര്യത്തിൽ

കടുത്ത സാമ്പത്തിക പരിമിതികളിൽപ്പെട്ടിരിക്കുമ്പോഴാണ് പോണ്ടിച്ചേരി സെന്റ്രൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പോലും കണ്ടെത്താൻ കഴിയാതിരുന്നപ്പോളാണ് ജോസഫേട്ടനും (Joseph Pv) , ശ്രീകുമാർ ചേട്ടനും ( Sreekumar B Mundakathil), പ്രവീൺ ചേട്ടനും ഒക്കെ ഓടിയെത്തുന്നത്. അവരുടെ സ്നേഹം കൊണ്ടുമാത്രമാണ് പോണ്ടിക്കുള്ള വണ്ടിക്കൂലിപോലും കൈയിൽ വന്നത്.

ഓണത്തിന് പോകാൻ

ഓണത്തിന് പോകാൻ

ഹോസ്റ്റൽ ഫീയും സെമസ്റ്റർ ഫീയുമൊക്കെ അവർ തന്ന പൈസ കൊണ്ട് അടച്ചു തീർത്തു. ബാക്കിയുണ്ടായിരുന്ന പൈസ ഓണത്തിന് വീട്ടിലേക്ക് പോകാൻ മാറ്റി വച്ചതാണ്. ട്രെയിൻ ബുക്ക് ചെയ്യാൻ സേവിംഗ്സ് അക്കൗണ്ടിലെ തുക തികയാത്തതിനാൽ യാത്ര ജനറൽ കമ്പാർട്ട്മെന്റിൽ മതിയെന്ന് തീരുമാനമെടുത്തിരിക്കുമ്പോളാണ് കേരളത്തിൽ നിന്നും മഴക്കെടുതി വാർത്തകൾ എത്തുന്നത്.

വിഷ്ണുവിന്റെ പുതപ്പുകൾ

വിഷ്ണുവിന്റെ പുതപ്പുകൾ

ജീവിതം കൈയിൽ പിടിച്ച് കുടുംബത്തോടൊപ്പം ഒരു വലിയ വിഭാഗം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ കഴിയുമായിരുന്നുള്ളൂ. അപ്പോളാണ് മധ്യപ്രദേശുകാരൻ വിഷ്ണുവിന്റെ കഥ അറിയുന്നത്. വിൽക്കാനായി കൊണ്ടുവന്ന മുഴുവൻ ബ്ലാങ്കറ്റുകളും ദുരിതാശ്വാസ നിഥിയിലേക്ക് സംഭാവന ചെയ്തവൻ.

ആകെയുള്ള 490 രൂപ

ആകെയുള്ള 490 രൂപ

ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 490 രൂപയും CMO Kerala യുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്നാണ് ബായ് ഇന്ദിര കൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം കയ്യിലുള്ള അവസാനത്തെ പണവും ദുരിതാശ്വാസത്തിന് നൽകിയ ഈ മലയാളി വിദ്യാർത്ഥിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

നിങ്ങൾക്കും സംഭാവന ചെയ്യാം

നിങ്ങൾക്കും സംഭാവന ചെയ്യാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Malayali student donates his all money to CM's relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X