കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യം
എറണാകുളം ജില്ലയിലെ കോതമംഗലത്താണ് അപകടം നടന്നത്
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പത സംഘത്തിലെ ഒരു വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശിയായ ആദര്‍ശാണ് (19) മുങ്ങിമരിച്ചത്. ഈറോഡ് വെങ്കിടേശ്വര പോളി ടെക്‌നിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

ഈ റോഡില്‍ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആദര്‍ശിനെ മരണം തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് കൂട്ടുകാര്‍ക്കൊപ്പം ആദര്‍ശും പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴ നീന്തിക്കടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ആദര്‍ശും മറ്റു രണ്ടു കൂട്ടുകാരുമാണ് പുഴ നീന്തിക്കടക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ സമീപവാസി രക്ഷപ്പെടുത്തിയെങ്കിലും ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലില്‍ വൈകീട്ട് അഞ്ചരയ്ക്കു ശേഷമാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications