കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാർ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര : നെയ്യാറിലെ മാമ്പഴക്കര കടവിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളിൽ ഒരാൾ കയത്തിൽ മുങ്ങി മരിച്ചു. കായംകുളം വലിയചഴിക്കൽ പറമ്പിൽവീട്ടിൽ ധർമ്മരാജ്-ബിന്ദു ദമ്പതികളുടെ മകനായ വിനോജ് (26) ആണ് ഇന്നലെ വൈകിട്ട് മുങ്ങി മരിച്ചത്. വിനോജും സഹോദരൻ ധനോജും മറ്റൊരു സുഹൃത്തുമായി നെയ്യാറ്റിൻകരയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. രാവിലെ അഞ്ച് മണിയോടെ കാറിൽ കായംകുളത്തു നിന്നും പുറപ്പെട്ട മൂന്നു പേരും ഉച്ചയോടെ നെയ്യാറ്റിൻകരയിലെ ബന്ധുവീട്ടിൽ എത്തിച്ചേർന്നു.

അവിടെ നിന്ന് ഉച്ചക്ക് ശേഷം രണ്ടര മണിയോടെ മാമ്പഴക്കര കടവിൽ കുളിക്കാനിറങ്ങി.മൂന്നരയോടെ വിനോജ് കയത്തിൽ താഴുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകരയിൽ നിന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മണലൂറ്റ് കയത്തിൽ അകപ്പെട്ടാണ് അത്യാഹിതം . അച്ഛൻ ധർമ്മരാജ് മത്സ്യബന്ധന തൊഴിലാളിയാണ്. സഹോദരൻ ധനോജ് പ്ളസ് ടു പാസ്സായി നിൽക്കുകയാണ്. മൃതദേഹം നെയ്യാറ്റിൻകര ജനറൽആശുപത്രി മോർച്ചറിയിൽ.

vinoj

അപകടം അനുജനെ രക്ഷിക്കുന്നതിനിടെ നെയ്യാറിലെ മാമ്പഴക്കടവിൽ ആഴക്കയത്തിൽ വിനോജിന് ജീവൻ നഷ്ടപ്പെട്ടത് അനുജൻ ധനോജിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ. കായംകുളം ആറാട്ടുപുഴ സ്വദേശി ധനോജ് പ്ളസ് ടു കഴിഞ്ഞ് ഹരിപ്പാടുള്ള കംപ്യൂട്ടർ സെന്ററിൽ കംപ്യൂട്ടർ കോഴ്സിന് ചേർന്നു പഠിക്കുകയായിരുന്നു.

വിനോജിന്റെ അയൽവാസി സുജി ത്തിന്റെ ഭാര്യ വീടായ ആനാവൂർ തേരണിയിൽ എത്തിയവരാണ് ഇവർ. ധനോജ്, വിനോജ്, അരുൺ, സുജിത്ത്, ജസ്
റ്റിൻ എന്നിവരാണ് മാമ്പഴക്കരയിൽ കുളിക്കാനെ ത്തിയത്.
ആദ്യം ധനോജ് നെയ്യാറിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ ധനോജ് മുങ്ങിത്താണു. ഉടൻ തന്നെ ജേഷ്ഠനായ വിനോജ് രക്ഷപ്പെടുത്താനായിത്താനായി എടുത്തുചാടി. ഇതിനിടെ കൂടെയുണ്ടായിരുന്നവർ ധനോജിനെ രക്ഷപ്പെടുത്തി. എന്നാൽ വിനോജ് മുങ്ങി ത്താഴുകയായിരുന്നു.

English summary
student drowned and died in neyyar river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X