മലപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴാംക്ലാസുകാരന്‍ മുങ്ങി മരിച്ചു
മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേലാറ്റൂര്‍ എടപ്പറ്റ പൊട്ടിയോടത്തില്‍ കണ്ടമംഗലത്ത് മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് അന്‍ഷിഫ് (12) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ഒലിപ്പുഴയിലെ രാമന്‍തിരുത്തി പൂളക്കടവിലാണ് അപകടം.
നീരൊഴുക്ക് കുറവാണെങ്കിലും ചിറകെട്ടി നിറുത്തിയ വെള്ളത്തില്‍ നീന്തല്‍ അറിയാത്ത അന്‍ഷിഫ് മുങ്ങുകയായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അന്‍ഷിഫിനെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല.

മുങ്ങി മരിച്ച അന്‍ഷിഫ്(12)
പൂപ്പലം ദാറുല്‍ ഫലാഹ് സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ്. മാതാവ്: സറീന പറമ്പൂര്‍, സഹോദരന്‍: അസ്ലാന്‍. മേലാറ്റൂര്‍ എസ്.ഐ അജിത് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഒമാനിലുള്ള പിതാവ് എത്തി ഇന്നലെ രാത്രി മൃതദേഹം എടപ്പറ്റ ജുമാമസ്ജിദില്‍ ഖബറടക്കി.












Click it and Unblock the Notifications