പെരിയാറില്‍ വിദ്യാര്‍ത്ഥിയും വൈദികനും ഒഴുക്കില്‍പ്പെട്ടു മരിച്ചു
കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ വൈദികനും വിദ്യാര്‍ത്ഥിയും മുങ്ങി മരിച്ചു. ഫാ. അഗസ്റ്റിന്‍ വിദ്യാര്‍ത്ഥിയായ ജോയല്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
പെരുമ്പാവൂര്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ജോയല്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയകായിരുന്നു വൈദികന്‍. എന്നാല്‍ കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദികനും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈരാറ്റുപേട്ട സ്വദേശിയായ കടുവാള്‍ സെന്റ് ജോര്‍ജ് ഫാ. അഗസ്റ്റിനാണ് മരിച്ചത്. വിദ്യാര്‍ത്ഥികളുമായി ബൈബിള്‍ കണ്‍വന്‍ഷന് എത്തിയതായിരുന്നു ഇവര്‍.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവം അറിഞ്ഞ് നാട്ടുകാർ ഇരുവരെയും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.












Click it and Unblock the Notifications