കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃസഹോദരന്‍റെ ഭാര്യയായ 28 കാരിക്കൊപ്പം 10ാം ക്ലാസുകാരന്‍ ഒളിച്ചോടി!! പിന്നാലെ ഓടി പോലീസ്

  • By Aami Madhu
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹിതയും പത്തുവയസ്സുള്ള കുട്ടിയുടെ മാതാവുമായ അധ്യാപിക ഒളിച്ചോടിയ സംഭവം വാര്‍ത്തയായത്. അന്വേഷണത്തില്‍ ഇരുവരേയും ചെന്നൈയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

സമാന സാഹചര്യത്തില്‍ ചേര്‍ത്തലയില്‍ മറ്റൊരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പിതൃസഹോദര ഭാര്യയേയും കാണാതായെന്നാണ് പരാതി. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയും പിതാവിന്‍റെ ജ്യേഷ്ഠന്റെ ഭാര്യയുമായ കടവന്ത്ര സ്വദേശിയുമായ യുവതിയേയുമാണ് കാണാതായത്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടങ്ങി.സംഭവം ഇങ്ങനെ

 ചേര്‍ത്തല സ്വദേശികള്‍

ചേര്‍ത്തല സ്വദേശികള്‍

പത്താംക്ലാസുകാരനും പിതൃസഹോദരന്‍റെ ഭാര്യയുമായ 28 കാരിയേയുമാണ് കാണാതായത്. ഇരുവരും മധുരയില്‍ എത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ തമ്പാനൂര്‍ റെയില്‍വേസ്റ്റഷനില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു.

 സിസിടിവി

സിസിടിവി

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ഇവിടെ നിന്ന് മധുരയിലേക്ക് പോയെന്നാണ് പോലീസ് കണക്കാക്കാക്കുന്നത്.

 ഒന്നിച്ച് യാത്ര

ഒന്നിച്ച് യാത്ര

ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. മായിത്തറയില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി കടവന്ത്രയില്‍ എത്തി പിന്നീട് ഒരുമിച്ച് യാത്ര പുറപ്പെട്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. ഉച്ചയ്ക്ക് 3.30 ന് പുന്നപ്ര ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആയതായി കണ്ടെത്തിയിട്ടുണ്ട്.

 കേസ്

കേസ്

വിദ്യാരര്‍ത്ഥിയെ കാണാതായതായി മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം ആരംഭിച്ചു.

 സമാന സംഭവം

സമാന സംഭവം

ഒരാഴ്ച മുന്‍പ് ചേര്‍ത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അധ്യാപികയും നാട് വിട്ടിരുന്നു. ഭർത്താവുമായി അകന്ന് കഴിയുകയാണ് നാൽപ്പത്തിയൊന്നുകാരിയായ അധ്യാപികയായിരുന്നു വിദ്യാര്‍ത്ഥിയായ പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയത്.

 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അധ്യാപിക വാങ്ങികൊടുത്തിരുന്നു. അധ്യപികയുടേയും വിദ്യാര്‍ത്ഥിയുടേയും ബന്ധത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അധ്യാപികയോട് ചോദിച്ചെങ്കിലും ഒന്നുംമില്ലെന്നായിരുന്നു വീട്ടുകാരെ ഇവര്‍ ധരിപ്പിച്ചത്.

 പിന്നീട്

പിന്നീട്

എന്നാല്‍ അടുപ്പത്തിലായ ഇരുവരും പിന്നീട് ചെന്നയിലേക്ക് നാടുവിടുകയായിരുന്നു. ചെന്നൈയിലെത്തിയ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് പിന്നീട് വാടകയ്ക്ക് വീടെടുത്ത് അവിടെ താമസമാക്കാന്‍ തിരുമാനിക്കുകയും ചെയ്തിരുന്നു. .

 പോലീസ് പിടിയില്‍

പോലീസ് പിടിയില്‍

എന്നാല്‍ ചെന്നൈയിൽ നിന്നും പുതിയ സിം കാർഡ് വാങ്ങി ഫോണിൽ ഇട്ട് ഉപയോഗിച്ചതോടെയാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും പോലീസില്‍ കുടുങ്ങുന്നത്. തുടർന്ന് പോലീസ് ഇവരെ ചെന്നൈയിലെത്തി പിടികൂടുകയായിരുന്നു.

 കേസ്

കേസ്

അധ്യാപികയെ കോടതിയിലെത്തിച്ച് റിമാന്ഡ് ചെയ്തു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ കേസുമെടുത്തിരുന്നു.

English summary
student eloped with aunty in cherthala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X