തിവണ്ടിക്ക് മേല്‍ സെല്‍ഫിയെടുക്കാന്‍ കയറി, ഷോക്കടിച്ചു
ഷൊറണൂര്‍: ചരക്ക് തീവണ്ടിയുടെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു . ഷൊറണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
ചാലിശ്ശേരി സ്വദേശിയായ ഷിഹാബുദ്ദീന്‍ എന്ന 14 കാരനാണ് ഷോക്കേറ്റത്. ചാത്തന്നൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഷിഹാബുദ്ദീന്‍.

മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങള്‍ അപകടത്തില്‍ കലാശിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ് . തലയിലേക്ക് തോക്ക് ചൂണ്ടുന്ന സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് .
ആഗസ്റ്റ് അഞ്ചിനാണ് ഷിഹാബുദ്ദീന് ഷോക്കേറ്റത്. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ ഫോട്ടെയടുക്കാന്‍ കയറിയപ്പോള്‍ 250 കെവി ലൈനില്‍ നിന്നാണ് ഷോക്കേറ്റത് . ഷിഹാബുദ്ദീന്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു .
അതുവഴി നടന്നുപോവുകയായിരുന്ന നാട്ടുകാരനാണ് സംഭവം ആദ്യം കണ്ടത് . ഉടന്‍ തന്നെ പോലീസിനേയും അഗ്നിശമന സേനയേയും വിരമറിയിച്ചു. വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . ഷിഹാബുദ്ദീന്‍ അപകട നില തരണം ചെയ്തിട്ടുണ്ട് .












Click it and Unblock the Notifications