ഈ അടി ജീവിതത്തിൽ മറക്കരുത്.. റെയിൽവേ സ്റ്റേഷനിൽ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കനെ പെൺകുട്ടി തല്ലി
പെണ്‍ശരീരം കണ്ടാല്‍ പൊതുഇടങ്ങളില്‍ പോലും തട്ടിയും മുട്ടിയും അശ്ലീലം പറഞ്ഞും അവരെ അപമാനിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നാണല്ലോ. അതുകൊണ്ട് തന്നെ ഇതൊക്കെ പെണ്ണിന്‍റേയും കൂടെ കുഴപ്പം കൊണ്ടാണെന്നാകും പൊതുവേയുള്ള പറച്ചില്‍. അതിനാല്‍ തന്നെ ഇത്തരം ശല്യം ചെയ്യലുകളോട് എങ്ങനെ പ്രതികരിച്ചാലും പ്രതിസ്ഥാനത്ത് പെണ്ണുങ്ങള്‍ തന്നെയാകും.
തനിക്ക് നേരെ റെയില്‍വേ സ്റ്റേഷനില്‍ അശ്ലീലം കാണിച്ചയാളെ നേരിട്ട സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാര്‍ത്ഥിനിയായ കഞ്ഞങ്ങാട് സ്വദേശി കവിത ജെ കല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ് ഇങ്ങനെ

എന്ത് ചെയ്യും
സാധാരണ പെണ്കുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കാണാറുണ്ട്.ആ ഒരു നിമിഷം നമ്മൾ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുൻപ് ഏറനാട് ട്രെയിനിന് പോകാൻ വേണ്ടി കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഞാൻ.

നാല് അടി കൊടുത്തു
ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യൻ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാൻ ഇത് വിഡിയോ എടുത്താൽ എല്ലാവരും ഫേസ്ബുക്കിൽ എനിക്ക് ഒരുപാട് സപ്പോർട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങെനെ ഒരു സപ്പോർട്ട് അല്ല എനിക് വേണ്ടത്.. ഫോണ് അവിടെ വെച്ചു ഷർടട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു..

ആരും വന്നില്ല
അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരിന്നു .
ഒരാൾ പോലും വന്നില്ല എന്നു മാത്രമല്ല ഇത് ഫ് ബി യിൽ ഇട്ടാൽ വിഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നുലെ എന്ന കോമെന്റുകളും കാണാമായിരുന്നു.
എന്റെ 4 തല്ല് കൊണ്ടപ്പോൾ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി.

എഫ് ബി ന്യായങ്ങള്‍
നിങ്ങൾ പറയുന്ന ഈ ഫ് ബി ന്യായങ്ങൾ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനിക് മനസിലായി.
അയാളുടെ മുഖമെടുക്കാൻ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാൾ നടന്നു നീങ്ങി..
പക്ഷെ ഈ ഒരു അടി ഇനി അയാൾ ജീവിതത്തിൽ മറക്കുകയില്ല
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളത് കൊണ്ട് എന്റെ മനസിന് ആശ്വാസിക്കാം !!
Ps :
ഒരു നിമിഷം എന്റെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോയി !
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications