കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോളേജ് കെട്ടിടത്തിന് മുകളില്‍, ദുരൂഹത
പാലക്കാട്: തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ അജ്മലിനെയാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു അജ്മലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ ദുരൂഹത നിറഞ്ഞു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം കിട്ടാത്തതാണ് നാട്ടുകാരെയും പോലിസിനേയും ഒരു പോലെ ആശങ്കപ്പെടുത്തുന്നത്.

വൈകിട്ട് മുതല്‍ കാണാതായി
മൈനോറിറ്റി കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ചങ്ങരംകുളം സ്വദേശിയുമായ അജ്മലിനെ കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ കാണാതായിരുന്നു.

യാതൊരു വിവരവും ഇല്ലാ
പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെ അജ്മല്‍ ചങ്ങരം കുളത്തെ വീട്ടിലന് നിന്നും കോളേജിലേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് പരീക്ഷ എഴുതാന്‍ കയറിയ അജ്മല്‍ മൂന്നരയോടെ പരിക്ഷാഹാള് വിട്ടെങ്കിലും പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

അന്വേഷണം
.കോളേജ് വിട്ട് വൈകീട്ട് ആറുമണിയോടെ വീട്ടിലെത്താറുള്ള അജ്മലിനെ രാത്രി ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്.

കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക്
.കോളേജിലെ സഹപാഠികളോടും സുഹൃത്തുക്കളോടും അന്വേഷിച്ചപ്പോഴാണ് പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയ അജ്മല്‍ കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി വിവരം കിട്ടുന്നത്.

പരിശോധന
തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളേജ് അധികൃതരുടെ സഹായത്തോടെ രാത്രി കോളേജിലെത്തി പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ടെറസില്‍ പരിക്കേറ്റ നിലയില്‍ അജ്മലിനെ കണ്ടെത്തുന്നത്.

കഴുത്തില്‍ കുരുക്ക്
ഉടന്‍ തന്നെ അജ്മലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. കോളേജ് കെട്ടിടത്തിന്റെ മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയനിലയില്‍ കിടക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞതാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ആത്മഹത്യയാണോ
ഒരാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥിയുടെ മുത്തശ്ശി മരണപ്പെട്ടത്. ഇതിന് ശേഷം അജമലിനെ വലിയ നിരാശയിലാണ് കാണപ്പെട്ടിരുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ മരണം ആത്മഹത്യയാണോയെന്ന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

പോലീസ് വ്യക്തമാക്കുന്നത്
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ അന്തിമ ചിത്രം വ്യക്തമാകുവെന്നാണ് തൃത്താല പോലീസ് വ്യക്തമാക്കുന്നത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications