കല്‍പ്പറ്റയിലെ സ്പോര്‍ട്സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
വയനാട്: വയനാട് കല്‍പ്പറ്റ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കായിക താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ കെഎസ് രസ്‌നമോള്‍ (17) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ളസ്ടു കൊമെഴ്‌സ് വിഭാഗം വിദ്യാര്‍ഥനിയാണ് മരിച്ച രസ്‌ന മോള്‍. മൊബൈല്‍ ഫോണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഈ കഴിഞ്ഞ മെയ് മാസത്തിലാണ് ആലപ്പുഴയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാല് പെണ്‍കുട്ടികളാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരു പെണ്‍കുട്ടി മരിയ്ക്കുകയും ചെയ്തു.
സംഭവം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും കായിക താരം ആത്മഹത്യ ചെയ്തതായി വാര്‍ത്ത പുറത്ത് വരുന്നത്. ആലപ്പുഴയില്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാംഗിഗ് നടത്തുന്നതിനെത്തുടര്‍ന്നായിരുന്നു.












Click it and Unblock the Notifications