കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ ശരീരത്തിൽ പിശാച്.. 14കാരനെ വെട്ടിനുറുക്കി വാഴത്തോട്ടത്തിലിട്ട് കത്തിച്ച അമ്മയുടെ മൊഴി!

Google Oneindia Malayalam News

Recommended Video

cmsvideo
മകന്റെ ശരീരത്തിൽ പിശാച് , സ്വന്തം മകനെ കൊന്ന അമ്മയുടെ മൊഴി | Oneindia Malayalam

കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ സ്വന്തം അമ്മ വെട്ടിനുറുക്കി കഷണങ്ങളാക്കിയ വാര്‍ത്ത സമാനതകളില്ലാത്തതാണ്. ജിത്തു ജോബിന്റെ കൊലപാതകത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത തുടരാനുള്ള പ്രധാനകാരണം ജിത്തുവിന്റെ അമ്മ ജയമോളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. മകനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയ ജയയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊല ചെയ്യാനുള്ള കാരണം ജയമോള്‍ മാറ്റി മാറ്റി പറയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തുവിനെ കഷണങ്ങളാക്കി കത്തിക്കാന്‍ അമ്മ പറയുന്ന കാരണങ്ങള്‍ അതിവിചിത്രമാണ്.

ഈ വൃത്തികെട്ട സംസ്ക്കാരത്തിൽ ആണും പെണ്ണും ലജ്ജിക്കണം.. റിമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻഈ വൃത്തികെട്ട സംസ്ക്കാരത്തിൽ ആണും പെണ്ണും ലജ്ജിക്കണം.. റിമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ

കൊലപാതകം ആസൂത്രിതമല്ല

കൊലപാതകം ആസൂത്രിതമല്ല

ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെയും പരിചയക്കാരനായ യുവാവിനേയും പോലീസ് പിടികൂടിയിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയതാണ് കൊലപാതകം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ ജിത്തുവിന്റെ കൊലപാതകം ആസൂത്രിതമല്ല എന്നാണ് പോലീസ് നിഗമനം. അമ്മ ഒറ്റയ്ക്ക് തന്നെയാണ് മകനെ അതിക്രൂരമായ കൊലപ്പെടുത്തിയത് എന്ന് പോലീസ് വിലയിരുത്തുന്നു.

മൊഴി മാറ്റി അമ്മ

മൊഴി മാറ്റി അമ്മ

ചോദ്യം ചെയ്യലിനിടെ പരസ്പരവിരുദ്ധമായ മൊഴികളാണ് ജയ നല്‍കുന്നത് എന്നതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. വസ്തു സംബന്ധമായ തര്‍ക്കമാണ് മകനെ കൊല്ലാനുള്ള കാരണമായി ആദ്യം ജയ പോലീസിനോട് പറഞ്ഞത്. അമ്മായിഅമ്മയുമായി ജിത്തു സ്വത്തിലെ ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചുവെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തിയെന്നുമുള്ള മൊഴി പോലീസ് വിശ്വസിക്കുന്നില്ല.

മകനിൽ പിശാച്

മകനിൽ പിശാച്

ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജയമോള്‍ വീണ്ടും മൊഴി മാറ്റിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊല ചെയ്യാനുള്ള പ്രേരണയായി ജയ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്ന കാരണം വിചിത്രമാണ്. മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് ജയമോള്‍ നല്‍കിയിരിക്കുന്ന പുതിയ മൊഴി.

കൊന്നതിൽ വിഷമമില്ല

കൊന്നതിൽ വിഷമമില്ല

മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദുഖമില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞു. മകനെ കൊന്ന് കത്തിച്ച ശേഷം മൃതദേഹങ്ങള്‍ വീടിന് സമീപത്ത് തന്നെ ഒളിപ്പിച്ചുവെന്നും ജയ മോള്‍ പറയുന്നു. എന്നാല്‍ പൂര്‍ണമായ ശരീര ഭാഗങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് വീട്ടുപരിസരത്ത് പോലീസ് തെരച്ചില്‍ തുരുകയാണ്.

കൊല നടത്തിയത് തനിച്ച്

കൊല നടത്തിയത് തനിച്ച്

മകനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഷണങ്ങളാക്കി കത്തിച്ചുവെന്നാണ് ജയ പോലീസിനോട് പറഞ്ഞിരിക്കുന്നത്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന ജയയുടെ മൊഴിയിലും പോലീസ് സംശയം ഉന്നയിക്കുന്നുണ്ട്. രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്.

വെട്ടിനുറുക്കിയ നിലയിൽ

വെട്ടിനുറുക്കിയ നിലയിൽ

മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നത്. ശരീരം വെട്ടിനുറുക്കിയ നിലയിലായിരുന്നു. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു. കാല്‍പാദമാകട്ടെ മുറിച്ച് നീക്കിയ നിലയിലായിരുന്നു. ജിത്തുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

യുവാവിനെ വിട്ടയച്ചു

യുവാവിനെ വിട്ടയച്ചു

ജയമോള്‍ക്കൊപ്പം പിടിയിലായ യുവാവിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വിട്ടയച്ചിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ അതിക്രൂരമായി ജയ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി സ്‌കെയില്‍ വാങ്ങുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ജിത്തു ഏറെ വൈകിയിട്ടും തിരികെ വന്നില്ല.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

ജിത്തുവിന്റെ അച്ഛനായ ജോബ് വീട്ടിലെത്തിയപ്പോള്‍ മകനെ കാണാത്തതിനാല്‍ അന്വേഷിച്ചു. കടയില്‍ പോയ ജിത്തു തിരിച്ച് വന്നില്ല എന്നാണ് ജയമോള്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ ജോബ് പോലീസിന് മകനെ കാണാനില്ലെന്ന പരാതി നല്‍കി. വീടും പരിസരവും പരിശോധിക്കവെയാണ് വാഴത്തോട്ടതിന് അരികിലായി ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

കയ്യിൽ പൊള്ളലേറ്റ പാട്

കയ്യിൽ പൊള്ളലേറ്റ പാട്

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജയമോളെ അടക്കം ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി ജയ പറഞ്ഞ കാര്യങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. മാത്രമല്ല ജയയുടെ കയ്യില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നതും പോലീസില്‍ സംശയമുണര്‍ത്തി. മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലില്‍ ജയ കുറ്റസമ്മതം നടത്തുകയായിരുന്നു.

അച്ഛനേയും ചോദ്യം ചെയ്യുന്നു

അച്ഛനേയും ചോദ്യം ചെയ്യുന്നു

ജയയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന മൊഴിയില്‍ ജയ ഉറച്ച് നില്‍ക്കുകയാണ്. മൃതദേഹം കത്തിക്കാനുള്ള മണ്ണെണ്ണ അയല്‍ വീട്ടില്‍ നിന്നാണ് വാങ്ങിയത് എന്നും ജയ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിത്തുവിന്റെ പിതാവ് ജോബിനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

English summary
Kollam Murder: Mother of the boy changes statement about the reason for murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X