വഴിയരികില്‍ പരുക്കേറ്റനിലയില്‍ കണ്ട വിദ്യാര്‍ഥി മരിച്ചു
തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തിന് സമീപം റോഡരികില്‍ പരുക്കേറ്റ നിലയില്‍ കണ്ട വിദ്യാര്‍ഥി മരിച്ചു. കോടാലി മുരിക്കിങ്കല്‍ മാടത്താണി ജോസിയുടെ മകന്‍ ജോയലാ (16) ണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വേലൂപ്പാടം പള്ളിയിലെ അമ്പ് തിരുനാള്‍ കാണാന്‍ പോയതായിരുന്നു ജോയല്‍. രാത്രി പതിനൊന്നരയായിട്ടും കാണാതായപ്പോള്‍ വിളിച്ച വീട്ടുകാരോട് കൂട്ടുകാരോടൊപ്പം വരികയാണെന്ന് പറഞ്ഞിരുന്നു. നൈറ്റ് പട്രോളിങ്ങിനിടെ വരന്തരപ്പിള്ളി പോലീസാണ് വഴിയരികില്‍ പരുക്കേറ്റനിലയില്‍ കിടന്ന ജോയലിനെ കണ്ടത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു.

പരുക്കേറ്റുകിടന്ന ജോയലിന്റെ സമീപത്തായി അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു സ്‌കൂട്ടറുമുണ്ടായിരുന്നു. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞാണ് ജോയലിന് പരുക്കേറ്റതെന്നാണ് പോലീസിന്റെ നിഗമനം.
ജോയലിന് സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടുദിവസം മുമ്പ് പുലിക്കണ്ണിയില്‍നിന്ന് കാണാതായ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.
വരാക്കരയിലെ അമ്മയുടെ വീട്ടില്‍നിന്ന് പഠിക്കുന്ന ജോയല്‍ പള്ളിക്കുന്ന് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: പരേതയായ വിജി. സഹോദരി: ജാസ്മിന്‍.












Click it and Unblock the Notifications