വിദ്യാര്‍ത്ഥിനികളുടെ 'ബാത്‌റൂം' ദൃശ്യം പകര്‍ത്താന്‍ ക്യാമറ: അധ്യാപകനെ കയ്യോടെ പിടിച്ചു
കുളിമുറിയില്‍ വെന്റിലേറ്ററിനു സമീപമാത്തായാണ് ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. തുണിയിലും പേപ്പറിലുമായി പൊതിഞ്ഞ് ഓണാക്കി വച്ചിരുന്ന മൊബൈല്‍ ക്യാമറ ഒരു വിദ്യാര്‍ത്ഥിനി കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ: യോഗ ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പതകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച അധ്യാപകനെ കുട്ടികള്‍ കയ്യോടെ പിടിച്ചു. വ്യക്തിത്വ വികസന പരിശീലകനെയാണ് വിദ്യാര്‍ത്ഥിനി കയ്യോടെ പിടികൂടിയത്.
ആലപ്പുഴ ഒന്നാം സ്ട്രീറ്റില്‍ രാധ തിയറ്ററിനു സമീപം താമസിക്കുന്ന ചങ്ങാത്തറ സുനിലിനെ (47) പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയാണെങ്കിലും കാലങ്ങളായി ബാംഗ്ലൂരിലായിരുന്നു ഇയാള്‍. അടുത്തിടെയാണ് നാട്ടിലെത്തി വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പരിശീലനവും വ്യക്തിത്വവികസന ക്ലാസും ആരംഭിച്ചത്. സംഭവം ഇങ്ങനെയാണ്...

നല്ല അധ്യാപകന്‍
ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശേരി മേഖലയിലെ വീടിനു മുകളിലാണ് ഇയാള്‍ 15 വിദ്യാര്‍ഥികള്‍ക്കായി പത്തു ദിവസത്തെ ക്ലാസും യോഗ പരിശീലനവും നടത്തിയിരുന്നത്.

കുളിമുറിയില്‍ ക്യാമറ
കുളിമുറിയില്‍ വെന്റിലേറ്ററിനു സമീപമാത്തായാണ് ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. തുണിയിലും പേപ്പറിലുമായി പൊതിഞ്ഞ് ഓണാക്കി വച്ചിരുന്ന മൊബൈല്‍ ക്യാമറ ഒരു വിദ്യാര്‍ത്ഥിനി കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വിദ്യാര്‍ത്ഥിനി ബഹളം വച്ചു
ബാത്‌റൂമില്‍ ക്യാമറ കണ്ടതോടെ വിദ്യര്‍ഥിനി ബഹളം വച്ചു. ഇതോടെ ഓടിക്കൂടിയ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്ന് സുനിലിനെ ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പോലീസില്‍ പരാതി നല്‍കി
ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അച്ഛന്റെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശീലകനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

മുന്‍കരുതല്‍
മുന്‍പരിചയം ഇല്ലാത്തവരും നാട്ടുകാരല്ലാത്തവരും നടത്തുന്ന ഇത്തരം ക്ലാസുകളില്‍ കുട്ടികളെ അക്കുമ്പോള്‍ മാതാപിതാക്കള്‍ അങ്ങേയറ്റം ജാഗ്രതയോടെ ഇരിക്കണമെന്നും കുട്ടികള്‍ക്ക് അവബോധം ഉണ്ടാക്കണമെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications