Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നിന്ന് ഒരുമാസം മുന്‍പ് കാണാതായ ആതിരയെ കണ്ടെത്തി.. കണ്ടെത്തിയത് ഇങ്ങനെ..

Recommended Video

cmsvideo
    മലപ്പുറത്ത് നിന്ന് കാണാതായ ആതിരയെ കണ്ടെത്തി | Oneindia Malayalam

    പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും ജസ്നയെ കാണാതായ പിന്നാലെയാണ് കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറയില്‍ നിന്നും ആതിര(18) എന്ന പെണ്‍കുട്ടിയേയും കാണാതായത്. ജസ്നയെ പോലെ വീട് വിട്ടിറങ്ങിയ ആതിര തിരിച്ചുവന്നില്ല.

    സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു ആതിര കോട്ടയ്ക്കലില്‍ ഉള്ള കംമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടി സെന്‍ററില്‍ വന്ന് തിരിച്ച് പോയെന്ന് അധികൃതര്‍ പറഞ്ഞതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അന്വേഷണം എങ്ങുമെത്താതായതോടെ കോട്ടയ്ക്കല്‍ എസ്ഐ അന്വേഷിച്ചിരുന്ന കേസ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് വിട്ടു. തുടര്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഒടുവില്‍ 37 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് തൃശ്ശൂരില്‍ നിന്ന് കണ്ടെത്തി. പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെ

    ഒരു മാസം

    ഒരു മാസം

    ജൂണ്‍ 27 നാണ് പുതുപ്പറമ്പ് കുറുകപ്പറമ്പില്‍ നാരായണന്‍റെ മകള്‍ ആതിര (18)യെ കാണാതായത്.കോട്ടയ്ക്കലിലെ കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞായിരുന്നു ആതിര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പിതാവ് നാരാണയണന്‍ പറഞ്ഞത്.. പ്ലസ്ടു കഴിഞ്ഞ ശേഷം കോട്ടയ്ക്കലിലെ ഐടിപിസി കമ്പ്യൂട്ടര്‍ സെന്‍ററില്‍ കംമ്പ്യൂട്ടര്‍ പഠിക്കുകയായിരുന്നു ആതിര

    ബാഗുമായി

    ബാഗുമായി

    ഡിഗ്രിക്ക് തിരൂര്‍ പിഎസ്എംഒ കോളേജില്‍ ബിരുദത്തിന് ആതിരയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. കംമ്പ്യൂട്ടര്‍ സെന്‍ററില്‍ ഏല്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. ആതിര സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ബാഗ് കൈയ്യില്‍ കരുതിയിരുന്നു.

    വീട്ടിലെത്തി

    വീട്ടിലെത്തി

    സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കംമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്ന് വാങ്ങിയ ആതിര പിന്നീട് വീട്ടില്‍ എത്തി തന്‍റെ ആധാര്‍, എസ്എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ എടുത്ത ശേഷം തനിക്ക് കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ടെന്ന് പിതാവിനോട് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.

    മൊബൈല്‍

    മൊബൈല്‍

    ആതിരയ്ക്ക് മൊബൈല്‍ ഉണ്ടായിരുന്നില്ല. സംഭവ ദിവസം ഉച്ചയ്ക്ക് 1.15 ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍റിലെ സിസിടിവിയില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. രാത്രിയില്‍ 7.30 മുതല്‍ 12 വരെ കുട്ടിയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതകളുടെ വിശ്രമ മുറിയില്‍ കണ്ടതായും ചിലര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു

    ദുരൂഹത

    ദുരൂഹത

    ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബിയില്‍ ഉള്ള പേപ്പറുകള്‍ കിട്ടിയതായി കിട്ടിയതോടെയാണ് കേസില്‍ ദുരൂഹത ഉയര്‍ന്നത്. ഇതോടെ തിരോധാനത്തില്‍ മതംമാറ്റമുണ്ടോയെന്ന രീതിയില്‍ വാര്‍ത്തകള്‍ പടര്‍ന്നു.

    തൃശ്ശൂരില്‍

    തൃശ്ശൂരില്‍

    എന്നാല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇന്നലെ തൃശ്ശൂരില്‍ വെച്ചാണ് പോലീസ് ആതിരയെ കണ്ടെത്തിയത്. ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്.

    കാമുകന്‍

    കാമുകന്‍

    മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകനൊപ്പമാണ് താന്‍ പോയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കാമുകനൊപ്പം ആതിര തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നെന്നും ഇതിന് സഹായം ചെയ്ത് കൊടുത്തത് ആതിരയുടെ ഒരു പെണ്‍സുഹൃത്താണെന്നും പോലീസ് വ്യക്തമാക്കി. തന്‍റെ മറ്റൊരു പെണ്‍സുഹൃത്തിന്‍റെ വീട്ടിലാണ് താമസിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

    കോടതയില്‍

    കോടതയില്‍

    തൃശ്ശൂര്‍ വനിതാ സെല്ലില്‍ എത്തിച്ച ആതിരയെ കാണാന്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ കുടുംബം എത്തി. ഇന്ന് പെണ്‍കുട്ടിയെ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഇരുന്നെങ്കിലും കോടതി ഇന്ന് അവധിയായിനാല്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം തന്നെ വിട്ടു.

    ജസ്നയെവിടെ

    ജസ്നയെവിടെ

    മലപ്പുറത്തെ ആതിരയെ തിരിച്ച് കിട്ടിയതോടെ ജസ്നയും തിരിച്ചുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്നയെ കുറിച്ച് ഒരു തുമ്പു പോലും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജസ്നയെ കണ്ടെന്ന രീതിയിലുള്ള നിരവധി കോളുകള്‍ പോലീസിന് ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജസ്നയ്ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

    കൊല്ലത്തെ ഷബിന

    കൊല്ലത്തെ ഷബിന

    ജസ്നയെ പോലെ കൊല്ലത്ത് നിന്ന് കാണാതായ ഷബിനയും ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുകയാണ്. പിഎസ്സി കോച്ചിങ്ങ് സെന്‍ററില്‍ നിന്ന് ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥിനി നേരെ പോയത് കൊല്ലത്തെ ബീച്ചിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബീച്ചില്‍ ഷബിനയുടെ ചെരുപ്പും പുസ്തകങ്ങളും ബാഗും കണ്ടെത്തിയിരുന്നു. ഷബിനയുമായി അടുപ്പമുണ്ടെന്ന് പറയുന്ന ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഷബിനയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+