കാമ്പസിനുള്ളില്‍ ബൈക്കപകടം; വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍
കൊല്ലം: കാമ്പസിനുള്ളില്‍ വീണ്ടും വാഹനാപകടം. ശാസ്താംകോട്ട ഡി.ബി കോളേജില്‍ കാമ്പസില്‍വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ത്ഥിനി സൈന(19) ആണ് അപകടത്തില്‍പ്പെട്ടത്. ശാസ്താംകോട്ട പോരുവഴി സ്വദേശി പുത്തന്വിളതെക്കവില് സിദ്ദിഖിന്റെ ഭാര്യയാണ് സൈന.
കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ഥി അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയെന്നാണ് വിവരം. കോളേജ് ക്യാമ്പസിന്റെ രണ്ട് ഗേറ്റുകള്‍ക്കിടയിലുള്ള പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബൈക്കുമായി പുറത്തേക്ക് വന്ന വിദ്യാര്‍ത്ഥി സൈനയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥി കാമ്പസിനകത്ത് അമിതവേഗതയിലാണ് ബൈക്കോടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ ഇടിയില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളേജിലെ ഓണാഘോഷത്തിനിടയില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനുശേഷം വിദ്യാര്‍ഥികള്‍ കാമ്പസിനകത്ത് വാഹനം കയറ്റുന്നതുമായി കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും മിക്ക കാമ്പസുകളിലും അത് പാലിക്കാറില്ലെന്ന് പറയപ്പെടുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications