കൂത്തുപറന്പില്‍ എന്‍സിസി ക്യാമ്പിനിടെ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു
വടകര: എന്‍സിസി ക്യാമ്പില്‍ വെടിവപ്പ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ബാംഗ്ലൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വടകര സ്വദേശി കുഞ്ഞമ്മദിന്റെ മകന് അനസ്(18) ആണ് മരിച്ചത്. കല്ലിക്കണ്ടി എന്‍എഎം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന കണ്ണൂര്‍ 31 കേരള ബറ്റാലിയന് എന്‍സിസിയുടെ വാര്‍ഷിക ക്യാമ്പിനിടെയായിരുന്നു അപകടം. വനിത കാഡറ്റ് വെടിയുതിര്‍ത്തപ്പോള്‍ അബദ്ധത്തില്‍ അനസിന്റെ മേല്‍ വെടിയുണ്ട പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്യാര്‍ത്ഥിയെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളുടെ ഫയറിങ് പരിശീലനത്തിനുള്ള ടാര്‍ഗറ്റ് ക്രമീകരിക്കുകയായിരുന്നു അനസ്. എന്നാല്‍ ഇളകിപ്പോയ് ടാര്‍ഗറ്റ് ശരിയാക്കാന്‍ അനസ് തിരിച്ചെത്തിയത് വെടിയുതിര്‍ത്ത വനിത കാഡറ്റ് കണ്ടില്ല.
നെഞ്ചിന് വലതുവശത്തായിരുന്നു അനസിന് വെടിയേറ്റത്. അടിയന്തര ചികിത്സയും പരിചരണവും നല്‍കിയെങ്കിലും രണ്ട് മാസത്തിന് ശേഷം അനസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications