കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറന്പില്‍ എന്‍സിസി ക്യാമ്പിനിടെ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

വടകര: എന്‍സിസി ക്യാമ്പില്‍ വെടിവപ്പ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ബാംഗ്ലൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വടകര സ്വദേശി കുഞ്ഞമ്മദിന്റെ മകന്‍ അനസ്(18) ആണ് മരിച്ചത്. കല്ലിക്കണ്ടി എന്‍എഎം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

Cadet Died

കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിസിയുടെ വാര്‍ഷിക ക്യാമ്പിനിടെയായിരുന്നു അപകടം. വനിത കാഡറ്റ് വെടിയുതിര്‍ത്തപ്പോള്‍ അബദ്ധത്തില്‍ അനസിന്റെ മേല്‍ വെടിയുണ്ട പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്യാര്‍ത്ഥിയെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ബാംഗ്ലൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളുടെ ഫയറിങ് പരിശീലനത്തിനുള്ള ടാര്‍ഗറ്റ് ക്രമീകരിക്കുകയായിരുന്നു അനസ്. എന്നാല്‍ ഇളകിപ്പോയ് ടാര്‍ഗറ്റ് ശരിയാക്കാന്‍ അനസ് തിരിച്ചെത്തിയത് വെടിയുതിര്‍ത്ത വനിത കാഡറ്റ് കണ്ടില്ല.

നെഞ്ചിന് വലതുവശത്തായിരുന്നു അനസിന് വെടിയേറ്റത്. അടിയന്തര ചികിത്സയും പരിചരണവും നല്‍കിയെങ്കിലും രണ്ട് മാസത്തിന് ശേഷം അനസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Student injured by gunshot in NCC camp passes away in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X