Get Updates
Get notified of breaking news, exclusive insights, and must-see stories!

കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ അഫീല്‍ ജോണ്‍സണ്‍ മരിച്ചു

കോട്ടയം: സ്കൂള്‍ കായിക മേളക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥി അഫീലാണ് മരിച്ചത്. സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്ലറ്റിക് മീറ്റിനിടെ ഒക്ടാബോര്‍ നാലിനായിരുന്നു അഫീലിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഫീല്‍ ജോണ്‍സണ് കഴിഞ്ഞ 17 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരുന്നു.

കായിക മേളയിലെ വളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സണ്‍. ഒരേസമയം അടുത്തടുത്തായി ജാവലിന്‍ ത്രോയും ഹാമര്‍ ത്രോയും സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. രണ്ട് ഇനങ്ങളുടേയും ഫീല്‍ഡ് അടുത്തടുത്തായിരുന്നു. ഒന്നിടവിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്‍റെ തലയില്‍ ഹാമര്‍ വന്ന് വീഴുകയായിരുന്നു. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് മൂന്നി കിലോ ഭാരമുള്ള ഹാമർ പതിച്ചത്.

afeel

സംഭവത്തില്‍ കായിക മേള സംഘാടകര്‍ക്ക് വീഴ്ച പറ്റിയതായി ആര്‍ഡിഒ വ്യക്തമാക്കിയിരുന്നു. അത്ലറ്റിക് ഫെഡറേഷന്‍ മേളയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഒക്ടോബര്‍ 5-ാം തിയതി ആര്‍ഡിഒ അറിയിച്ചിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന പത്ത് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡ‍ങ്ങള്‍ പാലിക്കാതെ മേള നടത്തിയതിനാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+