അങ്കണവാടിയിലെ ഫാന്‍ തലയില്‍ വീണ് ബാലികയ്ക്ക് പരിക്ക്, സംഭവം കാക്കനാട്
കാക്കനാട്: എറണാകുളം കാക്കനാട് അങ്കണവാടിയിലെ ഫാന്‍ തകര്‍ന്ന് വീണ് ബാലികയ്ക്ക് പരിക്ക്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷന് സമീപം രാജീവ് ദശലക്ഷം പാര്‍പ്പിട കോളനിയിലെ മനോജിന്റെ മകള്‍ അബിതയ്ക്കാണ് പരിക്കേറ്റത്. സീലിംഗ് ഫാന്‍ തകര്‍ന്ന് വീണ് അബിതയുടെ തലയ്ക്കും മൂക്കിനും പരിക്കേറ്റു.
തൃക്കാക്കര നഗരസഭയുടെ 33ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം നടന്നത്. അങ്കണവാടിയ്ക്കകത്ത് പ്രാര്‍ത്ഥനയ്ക്ക് ശേഷം കസേരയിലിരുന്ന കളിയ്ക്കുകയായിരുന്ന അബിതയുടെ തലയിലേയ്ക്ക് കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ അടര്‍ന്ന് വീഴുകയായിരുന്നു. അബിത കസേരയോടെ മറിഞ്ഞു വീണു. സംഭവ സമയം അബിത മാത്രമേ അങ്കണവാടിയില്‍ ഉണ്ടായിരുന്നുള്ളൂ. ആകെ അഞ്ചു കുട്ടികളാണ് ഇവിടെയുള്ളത്. കുട്ടികള്‍ എത്തി തുടങ്ങുന്ന സമയത്തായിരുന്നു അപകടം.

ഹോട്ടല്‍ ജീവനക്കാരായ മനോജിന്റേയും സബിതയുടേയും ഇളയ മകളാണ് അബിത. കുട്ടിയുടെ ചികിത്സ ചെലവ് നഗരസഭ വഹിയ്ക്കുമെന്ന് ആസുപത്രിയിലെത്തിയ നഗരസഭ അധ്യക്ഷ കെകെ നീനുവും വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസും പറഞ്ഞു.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications