കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: യുവാവിന് കൂട്ടുനിന്നത് അമ്മ

  • By Siniya
Google Oneindia Malayalam News

ഉപ്പുതറ; ഇടുക്കി ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കൊച്ചുപുരയില്‍ പക്രു എന്നു വിളിക്കുന്ന വിഷ്ണുവാണ് പോലീസ് പിടിയിലായത് ചപ്പാത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഉപ്പുതറയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും വിഷ്ണുവും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. ഫെബ്രുവരി പതിനാലിന് വൈകിട്ട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് 15 രാവിലെ പെണ്‍കുട്ടിയുടെ ബന്ധുക്കല്‍ ഉപ്പുതറ പോലീസില്‍ പരാതി നല്‍കി.

-rape

പോലീസ് അന്വേഷണത്തില്‍ വണ്ടിപെരിയാറിന് സമീപം ഡൈമുക്കില്‍ നിന്നും ഇരുവരെയും കണ്ടെത്തി. വിഷ്ണുവും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. അന്നു രാത്രി തവാരണ സ്വദേശി രേഷ്മ ഭവനില്‍ റോബിന്റെ മേല്‍നോട്ടത്തിലുള്ള പത്തനം തിട്ടയിലുള്ള വീട്ടില്‍ ഇവര്‍ താമസിച്ചു.

ഇതേസമയം പോലീസന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് ഇവരെ റോബിന്റെ ഭാര്യ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവര്‍ ഡൈമുക്കില്‍ എത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. വിഷ്ണു മൂന്നുതവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Student kidnapped by auto driver arrested in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X