പുതുവത്സരാഘോഷം ചോരയില്‍ കുതിര്‍ന്നു !! പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു
പാലക്കാട് പുതുവത്സരാഘോഷം കത്തിക്കുത്തിൽ കലാശിച്ചു. യുവാവ് കുത്തേറ്റ് മരിച്ചു
പാലക്കാട് : പാലക്കാട് പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കത്തിക്കുത്തേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. 19കാരനായ നെന്മാറ കെട്ടേങ്കാട് സ്വദേശി സുജിത്ത് ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഘര്‍ഷം. ഒലവക്കോട് കോ-ഓപ്പറേറ്റീവ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുജിത്ത്.
സംഘര്‍ഷത്തില്‍ മറ്റൊരാള്‍ക്കും കുത്തേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുവിഭാഗങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെയാണ് സുജിത്തിന് കുത്തേറ്റത്. സുജിത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

കൊട്ടയങ്കാട്, അണ്ടിത്തറ എന്നിവിടങ്ങളില്‍ നാളുകളായി നിലനിന്നിരുന്ന പ്രാദേശിക പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവും പുതുവര്‍ഷ ആഘോഷപരിപാടിയില്‍ ഇവിടെ സംഘര്‍ഷം നടന്നിരുന്നു.












Click it and Unblock the Notifications