Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂണിഫോമില്‍ വിദ്യാര്‍ഥികളുടെ വിവാഹം; നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, വീട്ടുകാര്‍ അറിഞ്ഞില്ല

കൊച്ചി: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രതീകാത്മവ വിവാഹം. പ്ലസ് ടു വിദ്യാര്‍ഥി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്തു. താലി കെട്ടുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്യുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഒരു മാസം മുമ്പ് നടന്ന സംഭവം വീട്ടുകാര്‍ അറിഞ്ഞത് കഴിഞ്ഞദിവസം. അവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. ഇതോടെ വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങുമെന്ന ഉറപ്പായി. വീഡിയോയിലെ കഥാപാത്രങ്ങള്‍ വ്യത്യസ്ത സ്‌കൂളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പുതിയ ചില കഥകളും പുറത്തുവരുന്നുണ്ട്...

 പ്രതീകാത്മ വിവാഹം

പ്രതീകാത്മ വിവാഹം

വിദ്യാര്‍ഥികള്‍ പ്രതീകാത്മ വിവാഹം ചെയ്തത് സഹപാഠികള്‍ക്ക് മുമ്പില്‍ വച്ചുതന്നെയായിരുന്നു. സഹപാഠികള്‍ പ്രോല്‍സാഹിപ്പിക്കുന്നതും താലി കെട്ടുന്നതിന് വിദ്യാര്‍ഥിനിയുടെ മുടി ഉയര്‍ത്തികൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. കൂടാതെ ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന സിന്ദൂരം വിദ്യാര്‍ഥിനിയുടെ നെറ്റിയില്‍ ചാര്‍ത്തുന്നതും കാണാം.

ഒരുമാസം മുമ്പ്

ഒരുമാസം മുമ്പ്

ഒരുമാസം മുമ്പാണ് സംഭവം നടന്നതെന്ന് കരുതുന്നു. ആരും കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. അവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതോടെയാണ് വിഷയത്തിന് ഗൗരവമേറിയത്.

വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചതോടെ ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മൂവാറ്റുപുഴ ഉപജില്ലയിലെ രണ്ടു സ്‌കൂളില്‍ പഠിക്കുന്നവരാണ് നായികാ നായകന്‍മാര്‍. ആണ്‍കുട്ടി പ്ലസ്ടുവിനാണ്. പെണ്‍കുട്ടി പത്താം ക്ലാസിലും. സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ് വിവാഹം നടന്നത്. ഇതാണ് ശ്രദ്ധിക്കപ്പെടാനും വേഗത്തില്‍ തിരിച്ചറിയാനും ഇടയാക്കിയത്.

 കെട്ടിക്കഴിഞ്ഞില്ലേ

കെട്ടിക്കഴിഞ്ഞില്ലേ

ദൃശ്യങ്ങള്‍ ചില കുട്ടികള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗ്രാമീണ മേഖലയില്‍ വച്ചാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. കെട്ടിക്കഴിഞ്ഞില്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ആഹ്ലാദം പങ്കുവെക്കുന്നു

ആഹ്ലാദം പങ്കുവെക്കുന്നു

താലി ചാര്‍ത്തിയ ശേഷം ഇരുവരും സഹപാഠികളും ആഹ്ലാദം പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. ഒരുമിനുറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തവര്‍ വെട്ടിലാകുമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

പുതിയ വാദം ഉയര്‍ന്നു

പുതിയ വാദം ഉയര്‍ന്നു

എന്നാല്‍ ഇപ്പോള്‍ പുതിയ വാദം ഉയര്‍ന്നിട്ടുണ്ട്. ടെലിഫിലിമിന്റെ ഭാഗമായി ചിത്രീകരിച്ചതാണെന്നാണ് പറയുന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ എടുത്തതാണെന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും. കുടുങ്ങുമെന്ന് തോന്നിയവരാണ് ടെലിഫിലിമിന് വേണ്ടി ചിത്രീകരിച്ചതാണെന്ന് പ്രചരിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+