ബന്ധുവീട്ടിലേക്ക് പോയ ജെസ്‌ന എവിടെ? കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി, ടൗണിലെത്തിയ ശേഷം...

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍തന്നെയുണ്ടായിരുന്നു. മറ്റൊന്നും ജെസ്‌ന എടുത്തിട്ടുമില്ല.

പത്തനംതിട്ട: ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ബിരുദ വിദ്യാര്‍ഥിയെ കാണാതായിട്ട് നാല് ദിവസം. വീട്ടുകാരും പോലീസും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മുക്കൂട്ട്തറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ ആണ് കാണാതായത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടുമെല്ലാം അന്വേഷിച്ചു. ഇതുവരെ കണ്ടെത്താല്‍ സാധിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെടുന്നു. പിതാവ് ജോലിക്ക് പോയ ശേഷമാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. ജെസ്‌നയുടെ തൊട്ടുമുമ്പായി സഹോദരങ്ങളും കോളജിലേക്ക് പോയിരുന്നു. അമ്മായിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് അയല്‍വാസികളോടും ഓട്ടോഡ്രൈവറോടും വിദ്യാര്‍ഥി പറഞ്ഞിരുന്നു. പക്ഷേ, ടൗണിലെത്തിയ ശേഷം ജസ്‌നയെ കണ്ടവരില്ല. വീട്ടുകാര്‍ പോലീസില്‍ നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ...

ഇക്കഴിഞ്ഞ 22ന്

ഇക്കഴിഞ്ഞ 22ന്

ഇക്കഴിഞ്ഞ 22നാണ് ജസ്‌ന വീട്ടില്‍ നിന്ന് അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്. 22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. ഓട്ടോയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. ഓട്ടോ ഡ്രൈവറോടും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. കുട്ടിയുടെ മൊബൈല്‍ പോലീസ് പരിശോധിച്ചു.

കാഞ്ഞിരപ്പള്ളി കോളജ്

കാഞ്ഞിരപ്പള്ളി കോളജ്

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞു. സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. ജസ്‌നക്ക് പുരുഷ സുഹൃത്തുക്കളും പ്രണയവുമൊന്നുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി.

ജസ്‌നയുടെ സ്വഭാവം

ജസ്‌നയുടെ സ്വഭാവം

അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അടുത്ത സുഹൃത്തുക്കളും കുറവാണ്. മൊബൈലിലേക്ക് വിളിക്കുന്നവരും അധികമില്ല. ഓട്ടോയില്‍ ജെസ്‌ന ടൗണില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എരുമേലി പോലീസിലാണ് പരാതി നല്‍കിയതെങ്കിലും സംഭവം വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറി. സാധ്യമായ എല്ലാ വഴികളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടും തുമ്പ് കിട്ടിയിട്ടില്ല. ജെസ്‌നയെ കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് നല്ലത് മാത്രം. ഇതുവരെ മോശമായ ഒരു പ്രതികരണം കുട്ടിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് അധ്യാപകരും അയല്‍വാസികളും പറയുന്നു.

മൊബൈല്‍ എടുക്കാതെ

മൊബൈല്‍ എടുക്കാതെ

എന്നാല്‍ അപ്രത്യക്ഷമാകലില്‍ സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജെസ്‌നയുടെ മാതാവ് മരിച്ചത്. അതിന്റെ വിഷമം ജെസ്‌നക്കുണ്ടായിരുന്നുവത്രെ. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍തന്നെയുണ്ടായിരുന്നു. മറ്റൊന്നും ജെസ്‌ന എടുത്തിട്ടുമില്ല. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുണ്ട്. എല്ലാ വഴികളും അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ സമാനമായ രീതിയില്‍ സമീപ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപ്രത്യക്ഷമാകല്‍ കേസുകളും പോലീസ് പരിശോധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q