കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെഷ്യല്‍ ക്ലാസിനു വന്നില്ല... കുട്ടിയോട് ചെയ്തത്, ഏഴു മണിക്കൂര്‍... കേസെടുത്തു

രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: തിരുവമ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്കു ക്രൂര പീഡനം. സ്പെഷ്യല്‍ ക്ലാസില്‍ കയറാത്തതിനാണ് വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടത്. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലായിരുന്നു സംഭവം. സ്‌പെഷ്യല്‍ ക്ലാസിനു വരാത്തതിന്റെ ശിക്ഷാ നടപടിയായി വിദ്യാര്‍ഥിയെ തുടര്‍ച്ചയായി ഏഴു മണിക്കൂര്‍ ക്ലാസിനു പുറത്തു നിര്‍ത്തുകയായിരുന്നു.

1

വെള്ളം കുടിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ അനുവദിക്കാതെയാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതെന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥി ഛര്‍ദ്ദിച്ചു തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം തിരിച്ചു കിട്ടിയപ്പോഴാണ് കുട്ടി താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞത്.

2

രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാന്‍ മാത്രമാണ് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

English summary
Student molested in school. police registered case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X