Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്മദിനത്തില്‍ മരണം; വിദ്യയുടേത് ആത്മഹത്യ തന്നെയോ?

കൊച്ചി: കോളേജിന്റെ മൂത്രപ്പുരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. തന്റെ ഇരുപതാം ജന്മദിനത്തിലാണ് ദിവ്യ എന്ന് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയ ദു:ഖമായിരിക്കാം മരണ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വീട്ടില്‍ നിന്ന് മണ്ണെണ്ണയുമായെത്തിയ വിദ്യ മൂത്രപ്പുരയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് വിശ്വസിക്കുന്നു.

Vidhya Suicide

വിദ്യയുടെ മാതാപിതാക്കളും സഹോദരങ്ങളും മധുരയിലാണ് സ്ഥിരതാമസം. മരടിലെ ചിറ്റമ്മയുടെ വീട്ടില്‍ താമസിച്ചായിരുന്നു വിദ്യയുടെ പഠനം. ഇതിനിടെ അടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു വിദ്യ. ഇത് വീട്ടില്‍ അറിഞ്ഞിതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മരണം.

കുടിക്കാനുള്ള വെള്ളം കൊണ്ടിവരുന്ന കുപ്പിയില്‍ മണ്ണെണ്ണ കൊണ്ടുവന്ന് അത് ഉപയോഗിച്ചായിരുന്നു ആത്മഹത്യ എന്നാണ് നിഗമനം. എന്നാല്‍ ഇത്രയം മണ്ണെണ്ണകൊണ്ട് ഒരു ശരീരം പൂര്‍ണമായും കത്തിക്കരിയുമോ എന്നാതണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.

തൃപ്പൂണിത്തുറ എന്‍എസ്എസ് കോളിന്‍റെ മൂത്രപ്പുരയിലാണ് വിദ്യയുടെ മൃതദേഹം കണ്ടത്. രാവിലെ മൂത്രപ്പുരയുടെ ഭാഗത്ത് നിന്ന് തീയും പുകയും കണ്ടപ്പോഴായിരുന്നു പരിശോധിച്ചത്. എന്നാല്‍ പച്ചമാംസം കത്തുമ്പോഴും വിദ്യ ഒന്നുറക്കെ നിലവിളിക്കുകപോലും ചെയ്തില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് കോളേജിലെ റോഡില്‍ ' മെമ്മറീസ് നെവര്‍ ഡൈസ്' (ഓര്‍മകള്‍ മരിക്കുന്നില്ല) എന്ന് പെയിന്റുകൊണ്ട് എഴുതിവച്ചത് ആരാണെന്നും അറിയില്ല. ഇത് കൂടുതല്‍ സംശയങ്ങളിലേക്ക് വഴിക്കുന്നുണ്ട്.

കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിദ്യയുടെ കാമുകനെ പേലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+